പിരിമുറുക്കത്തിനിടയില്‍ റാഷിദും സൂര്യകുമാറും നേര്‍ക്കുനേര്‍, ഡബ്ബ് ചെയ്ത് രവി ശാസ്ത്രി

വ്യാഴാഴ്ച (ജൂണ്‍ 20) ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടന്ന ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള 2024 ടി 20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടം വാശിയേറിയതായിരുന്നു. മത്സരത്തില്‍ സൂര്യകുമാര്‍ യാദവും റാഷിദ് ഖാനും അവരുടെ ടീമുകള്‍ക്കായി ഒന്നാം നമ്പര്‍ പ്രകടനം കാഴ്ചവെച്ചു.

നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഇന്ത്യന്‍ ബാറ്റര്‍മാരെ വലിഞ്ഞു മുറുക്കി. രോഹിത് ശര്‍മ്മ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തതിന് ശേഷം ഋഷഭ് പന്ത്, വിരാട് കോഹ്ലി, ശിവം ദുബെ എന്നിവരുടെ വലിയ വിക്കറ്റുകള്‍ റാഷിദിന് ലഭിച്ചു.

View this post on Instagram

A post shared by ICC (@icc)

എന്നാല്‍, സൂര്യകുമാര്‍ ക്ലാസ് കാണിച്ച് മത്സരം റാഷിദില്‍നിന്ന് തിരിച്ചുകൊണ്ടുപോയി. റാഷിദിനെതിരെ താന്‍ നേരിട്ട ആറ് പന്തില്‍ സ്‌കൈ രണ്ട് ബൗണ്ടറിയും ഒരു സിക്‌സും പറത്തി. അവയെല്ലാം കൃത്യമായി നിര്‍വ്വഹിച്ച സ്വീപ്പ് ഷോട്ടുകളിലൂടെയാണ് വന്നത്.

മത്സരത്തിന്റെ ഇടവേളയില്‍, സൂര്യകുമാറും റഷീദും ചില തമാശകളില്‍ ഏര്‍പ്പെട്ടു. ഇരുവരും നര്‍മ്മ ബോധത്തോടെ അല്‍പ്പനേരം സംസാരിക്കുന്നത് കാണാനായി. സംഭവത്തിന്റെ റീപ്ലേ കണ്ട രവി ശാസ്ത്രി കമന്റേറ്ററി ബോക്‌സില്‍ ‘എന്നെ സ്വീപ്പിംഗ് ചെയ്യുന്നത് നിര്‍ത്തൂ’ എന്നാവും റാഷിദ് പറഞ്ഞതെന്ന് പറഞ്ഞു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ