മെല്‍ബണ്‍: സ്പിന്‍ ബൗളിംഗ് കൊണ്ട് ബാറ്ര്‌സ്മാന്‍മാര്‍ക്ക് തലവേദന സൃഷ്ടിയ്ക്കുന്ന ആഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ താരം റാഷിദ് ഖാന്‍ ഇത്തവണ വാര്‍ത്തകളില്‍ നിറയുന്നത് ബാറ്റിംഗ് പരീക്ഷണം കൊണ്ട്. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ട്വന്റി20 ലീഗിലാണ് റാഷിദ് “സ്‌പെഷല്‍ ബാറ്റു”മായി ഇറങ്ങിത്.
ഒട്ടകത്തിന്റെ പുറത്തിനോടു സാമ്യം തോന്നുന്ന ബാറ്റുമായാണ് റാഷിദ് ഖാന്‍ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനു വേണ്ടി ബാറ്റു ചെയ്യാനിറങ്ങിയത്. നിലവിലെ ചാംപ്യന്മാരായ സിഡ്‌നി റെനഗേഡ്സിനെതിരെ 16 പന്തില്‍ രണ്ടും ഫോറും രണ്ടു സിക്‌സും ഉള്‍പ്പെടെ 25 റണ്‍സെടുത്തു പുതിയ ബാറ്റ് മോശമല്ലെന്നു തെളിയിക്കുകയും ചെയ്തു.
റാഷിദിന്റെ പുതിയ ബാറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ട്വിറ്ററിലുടെ ആദ്യം പുറത്തുവിട്ടത്. ഒട്ടകബാറ്റ് (കാമല്‍ ബാറ്റ്) എന്നാണ് അവര്‍ ബാറ്റിനു പേരുനല്‍കിയത്.
മുന്‍പ് മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ “മംഗൂസ് ബാറ്റ്” എന്ന പേരില്‍ നീളം കൂടിയ പിടിയുള്ള ബാറ്റ് ഐപിഎല്ലില്‍ പരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ബാറ്റിംഗ് പരീക്ഷണവുമായി റാഷിദ് ഖാനെത്തുന്നത്.