MI UPDATES: ഇനിയെങ്കിലും ഫോമായില്ലെങ്കില്‍ നീ തീര്‍ന്നെടാ രോഹിതേ നീ തീര്‍ന്ന്, ഹിറ്റ്മാനെതിരെ തുറന്നടിച്ച് മുന്‍ താരങ്ങള്‍, ഇങ്ങനെ ചെയ്താല്‍ ടീമെങ്കിലും രക്ഷപ്പെടുമെന്ന് ഉപദേശം

ഐപിഎലില്‍ ഇത്തവണം മോശം ഫോം കാരണം വലയുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ നായകന്‍ രോഹിത് ശര്‍മ്മ. കളിച്ച നാല് മത്സരങ്ങളില്‍ നിന്നായി ഇതുവരെ 38 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. രോഹിതിന്റെ ഫോംഔട്ട് മുംബൈ ടീമിന്റെ മൊത്തതിലുളള പ്രകടനത്തെയും കാര്യമായി ബാധിച്ചു. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാല് തോല്‍വിയാണ് മുംബൈ വഴങ്ങിയത്. കൊല്‍ക്കത്തയ്‌ക്കെതിരെ മാത്രമാണ് ഈ സീസണില്‍ മുംബൈ ടീം ജയിച്ചത്. അതേസമയം രോഹിത് ശര്‍മ്മയുടെ ബാറ്റിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് കമന്റേറ്റര്‍മാരായ രവി ശാസ്ത്രിയും ഇയാന്‍ ബിഷപ്പും രംഗത്തെത്തിയിരുന്നു.

ബെംഗളൂരുവിനെതിരെ വെറും 17 റണ്‍സ് മാത്രമെടുത്ത് രോഹിത് പുറത്തായതിന് പിന്നാലെയാണ് ഇവര്‍ പ്രതികരിച്ചത്. മുംബൈ ടീം രോഹിതില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. 12-15 റണ്‍സ് തുടക്കത്തില്‍ അടിക്കുന്നത് മാത്രം പോര. ഇയാന്‍ ബിഷപ്പ് പറഞ്ഞു. രോഹിത് തനിക്ക് കിട്ടുന്ന തുടക്കങ്ങളെ വലിയ ടോട്ടലുകളാക്കി മാറ്റാന്‍ തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് രവി ശാസ്ത്രി പറയുന്നു. ആദര്‍ശപരമായി, നിങ്ങള്‍ക്ക് സ്ഥിരത വേണം, വളരെ ദൂരം പോകുന്ന ടീമുകള്‍ക്ക് സാധാരണ ടോപ്ഓര്‍ഡര്‍ ഫയറിങ് ഉണ്ടാകും.

സീസണില്‍ 400 റണ്‍സെങ്കിലും രോഹിത് നേടണം. 15-20 റണ്‍സ് പതിവ് ഇനി 40-60 റണ്‍സുകളാക്കണം, രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ എപ്രില്‍ 13നാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. ഈ കളിയില്‍ വിജയത്തില്‍ കുറഞ്ഞൊന്നും മുംബൈ ടീമിന് ഉണ്ടാവില്ല. അടുത്ത കളിയെങ്കിലും ജയിച്ച് ടൂര്‍ണമെന്റില്‍ തിരിച്ചെത്താന്‍ സാധിച്ചില്ലെങ്കില്‍ ടീമിന്റെ പ്ലേഓഫ് സാധ്യതകള്‍ അവസാനിക്കും.

Latest Stories

സംസ്ഥാനങ്ങള്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കണം; മെയ് 7 മുതല്‍ മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണം; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിറിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു; അന്വേഷണം കൂടുതല്‍ സിനിമാക്കാരിലേക്കെന്ന് എക്‌സൈസ്

എന്‍ഐഡിസിസി സംഘടിപ്പിച്ച ഇന്‍ഡെക്‌സ് 2025ന്റെ ടൈറ്റില്‍ സ്പോണ്‍സറായി ഐസിഎല്‍ ഫിന്‍കോര്‍പ്പ്

എന്തെങ്കിലും കടുംകൈ ചെയ്താല്‍ ഉത്തരവാദി ഐസി ബാലകൃഷ്ണന്‍ എംഎല്‍എ; 10 ദിവസത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ പലരുടെയും യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുമെന്ന് എന്‍എം വിജയന്റെ കുടുംബം

INDIAN CRICKET: ഞാനാണ് ഇന്ത്യൻ ടീമിലെ അടുത്ത സച്ചിൻ ടെണ്ടുൽക്കർ എന്ന് ആ പയ്യൻ എപ്പോഴും പറയുമായിരുന്നു, വളർന്നപ്പോൾ അവൻ ... അദ്ധ്യാപികയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണം; വൈകിയാല്‍ നിയമനടപടിയുമായി മുന്നോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പുമായി പിവി അന്‍വര്‍

കാത്തിരിപ്പിന് വിരാമം.. തമിഴ്‌നാട് പ്ലാന്റ് തുറക്കാൻ റെഡിയായി ഫോർഡ്

പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ; കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വ്‌ളാദിമിര്‍ പുടിന്‍

മഞ്ജു വാര്യര്‍ക്കും രക്ഷയില്ല! ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും അനുചിത സ്പര്‍ശനം; വീഡിയോ ചര്‍ച്ചയാകുന്നു

'തുടരും' കണ്ട് പൂരപ്പറമ്പിലേക്ക്; ട്രെയ്‌നിലിരുന്ന് വ്യാജ പതിപ്പ് കണ്ടയാള്‍ തൃശൂരില്‍ പിടിയില്‍