ശാസ്ത്രിയ്ക്കും സംഘത്തിനും പുതിയ ദൗത്യം, ഇനി ആ ഐപിഎല്‍ ടീമിനെ പരിശീലിപ്പിക്കും?

ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രി വരുന്ന ഐപിഎല്‍ സീസണില്‍ പുതിയതായി എത്തുന്ന അഹമ്മദാബാദില്‍ നിന്നുള്ള ടീമിനെ പരിശീലിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ശാസ്ത്രിക്കൊപ്പം ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തില്‍ ഉള്‍പ്പെട്ടവരും അഹമ്മദാബാദ് പരിശീലക സംഘത്തിലുണ്ടാവുമെന്നാണ് സൂചന.

രവി ശാസ്ത്രിയേയും അദ്ദേഹത്തിനൊപ്പം ഇന്ത്യന്‍ ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫിലുള്ള ഭരത് അരുണ്‍, ആര്‍ ശ്രീധര്‍ എന്നിവരേയും തങ്ങളുടെ കോച്ചിംഗ് സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ ഉടമസ്ഥരായ സിവിസി ക്യാപിറ്റല്‍സിന് താല്പര്യം പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ടി20 ലോക കപ്പിന്റെ തിരക്കിലായതിനാല്‍ തനിക്ക് തീരുമാനമെടുക്കാന്‍ അല്പം സമയം ആവശ്യമാണെന്ന് ശാസ്ത്രി അവരെ അറിയിച്ചതായാണ് അറിയുന്നത്.

സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മുന്‍ നായകന്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അഹമ്മദാബാദ് ടീമിന്റെ നായകനാവുമെന്നാണ് സൂചന. ഡിസംബറില്‍ പുതിയ ലേലത്തിന് മുന്നോടിയായുള്ള താരലേലം നടക്കും. പുതിയതായി എത്തുന്ന ടീമുകള്‍ക്ക് മൂന്ന് താരങ്ങളെ ലേലത്തിന് മുമ്പ് തന്നെ സ്വന്തമാക്കാന്‍ അവസരമുണ്ട്. കെഎല്‍ രാഹുലിനെ ടീമിലെത്തിക്കാനും അഹമ്മദാബാദിന് പദ്ധതിയുണ്ടെന്നാണ് വിവരം.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ