ഇനി മേലാൽ ഇങ്ങനെയുള്ള മണ്ടത്തരങ്ങൾ പറയരുത്, പാകിസ്ഥാൻ താരത്തോട് ആവശ്യപ്പെട്ട് രവിചന്ദ്രൻ അശ്വിൻ; കാരണം വിരാട് കോഹ്‌ലി

ടെസ്റ്റ് ക്രിക്കറ്റിലെ വിരാട് കോഹ്‌ലിയുടെ മോശം ഫോമിനെ ബാബർ അസമിന്റെ നിലവിലെ മോശം ഫോമുമായി താരതമ്യം ചെയ്തതിന് മുതിർന്ന ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ ഫഖർ സമനെ പരോക്ഷമായി പരിഹസിച്ചു. ഫഖർ സമാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ വിരാടിനെയും ബാബറിനെയും ഒരേ കാറ്റഗറിയിൽ ഉൾപ്പെടുത്തരുതെന്ന് രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടെസ്റ്റ് ടീമിൽ നിന്ന് ബാബറിനെ പുറത്താക്കാൻ പാകിസ്ഥാൻ സെലക്ടർമാർ തീരുമാനിച്ചു. നിരവധി വിദഗ്ധരും ക്രിക്കറ്റ് താരങ്ങളും ഈ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തി. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ (പിസിബി) വിമർശിച്ചും ബാബറിനെയും വിരാടിനെയും താരതമ്യം ചെയ്തും ഫഖർ സമാൻ പുതിയ വിവാദത്തിന് തിരികൊളുത്തി.

തൻ്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയിൽ, രവിചന്ദ്രൻ അശ്വിൻ ബാബർ അസമിൻ്റെയും വിരാട് കോഹ്‌ലിയുടെയും താരതമ്യപ്പെടുത്തലിനെ ചോദ്യം ചെയ്തു. ബാബറിനേയും വിരാടിനേയും ഒരേ കാറ്റഗറിയിൽ പരാമർശിക്കേണ്ടതില്ലെന്ന് പറഞ്ഞ അശ്വിൻ, സംവാദം അവസാനിപ്പിക്കണമെന്നും പറഞ്ഞു.

“തീർച്ചയായും, ഒരു കാറ്റഗറിയിൽ കോഹ്‍ലിയെയും ബാബറിനെയും താരതമ്യപ്പെടുത്തുന്നത് തെറ്റാണ്. ബാബറിന് അവസരം കൊടുത്താൽ അവൻ ഇനിയും റൺ നേടും എന്നുള്ളത് ഉറപ്പാണ്” അശ്വിൻ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിലെ മോശം പ്രകടനത്തെ തുടർന്നാണ് ബാബറിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്. ടെസ്റ്റിൽ തൻ്റെ അവസാന 18 ഇന്നിംഗ്‌സുകളിൽ അർധസെഞ്ച്വറി നേടുന്നതിൽ ബാബർ പരാജയപ്പെട്ടു.

” ഞാൻ ബാബർ അസമിനെ കഴിവുള്ള താരമായി തന്നെ വിലയിരുത്തുന്നു. അവൻ ഒരു മികച്ച കളിക്കാരനാണ്, പക്ഷേ വിരാട് കോഹ്‌ലി ശരിക്കും വേറെ ഒരു ലീഗാണ്. കോഹ്‌ലിയുടെ അടുത്ത് എത്താൻ യോഗ്യതയുള്ള താരങ്ങൾ ഇല്ല. എനിക്ക് അറിയാവുന്നിടത്തോളം, ഈ സമയത്ത്, ആരെങ്കിലും അടുത്ത് വന്നാൽ അത് ടെസ്റ്റ് ക്രിക്കറ്റിൽ ജോ റൂട്ടാണ്, ”അശ്വിൻ കൂട്ടിച്ചേർത്തു.

Latest Stories

'പലരും ശ്രമിച്ചു, സലിം കുമാർ ആ സ്ത്രീയുടെ മനസുമാറ്റിയത് ഒറ്റവാക്കുകൊണ്ട്'; അനുഭവം പങ്കുവച്ച് ബംഗാൾ ഗവർണർ

അടുത്ത ജന്മദിനത്തില്‍ 'സന്തോഷ് ട്രോഫി' കാണാന്‍ തയ്യാറായിക്കോ; നായകന്‍ പൃഥ്വി, സംവിധാനം വിപിന്‍ ദാസ്

അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; കേരള അതിഥി ആപ്പ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

പുത്തന്‍ നീലക്കുപ്പായത്തില്‍ ജനശതാബ്ദി ട്രാക്കില്‍; പൂജകള്‍ക്ക് ശേഷം തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്ക് യാത്ര തുടങ്ങി; സ്‌റ്റേഷനുകളില്‍ ആവേശത്തോടെ വരവേറ്റ് യാത്രക്കാര്‍

ടീമിൽ ഇടം പിടിക്കാൻ അവൻ ചെയ്തത് എന്താണെന്ന് എനിക്ക് അറിയാം, സഞ്ജുവിനെക്കുറിച്ച് വമ്പൻ വെളിപ്പെടുത്തലുമായി ജിതേഷ് ശർമ്മ

ആ ഹെലികോപ്ടറിന്റെ കാര്യം കൂടി പരിഗണിക്കണേ...; ആന്റണി പെരുമ്പാവൂരിനോട് പൃഥ്വിരാജ്, ചര്‍ച്ചയാകുന്നു

'സരിൻ കീഴടങ്ങണം, കോൺ​ഗ്രസ് സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കണം'; തിരുവഞ്ചൂർ രാധാകൃഷ്ണൻ

മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയുടെ പരാതി; പി.വി അന്‍വന്‍ എംഎല്‍എക്കെതിരെ കേസെടുത്ത് പൊലീസ്

"ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത വേൾഡ് കപ്പ് കളിക്കാൻ പാടില്ല"; രൂക്ഷ വിമർശനങ്ങളുമായി ആരാധകർ

മനപ്പൂര്‍വം അപമാനിക്കാന്‍ വ്യാജ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചു; ഓവിയ നിയമനടപടിക്ക്, പരാതി നല്‍കി