അല്‍പ്പം ഭയവും ബഹുമാനവും ആകാം, അല്ലെങ്കില്‍ പണികിട്ടും; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി അശ്വിന്‍

മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ മാനേജ്മെന്റിന് കീഴില്‍ ഇംഗ്ലണ്ട് ടെസ്റ്റ് ഫോര്‍മാറ്റില്‍ കൂടുതല്‍ ആക്രമണാത്മക കളി ശൈലിയാണ് സ്വീകരിച്ചിരിക്കുകയാണ്. അത് അവര്‍ക്ക് സ്ഥിരതയാര്‍ന്ന നിരവധി വിജയങ്ങള്‍ സമ്മാനിച്ചു. എന്നിരുന്നാലും, ആക്രമണാത്മക സമീപനം കളിക്കുമ്പോള്‍ ഒരു ഘട്ടത്തില്‍ പതറിപ്പോകുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍.

ഇപ്പോള്‍ ബാസ്‌ബോള്‍ എന്നൊരു ആശയമുണ്ട്. ഇംഗ്ലണ്ട് ഉയര്‍ന്ന വേഗത്തിലുള്ള ആക്രമണാത്മകടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയാണ്. എന്നാല്‍ ചിലതരം വിക്കറ്റുകളില്‍, ഓരോ പന്തും ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍, നിങ്ങള്‍ പതറിപ്പോകും. ഈ സമീപനത്തിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്- അശ്വിന്‍ പറഞ്ഞു.

നിങ്ങള്‍ പിച്ചിനെ ബഹുമാനിക്കുകയും അതിനനുസരിച്ച് കളിക്കുകയും ചെയ്താല്‍ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. ടെസ്റ്റില്‍ ഇപ്പോള്‍ ഇംഗ്ലണ്ട് പുലര്‍ത്തുന്ന ഈ നിര്‍ഭയ സമീപനത്തിന് പിന്നില്‍ അടുത്തകാലത്ത് ടീമില്‍ വന്ന രണ്ട് മാറ്റങ്ങള്‍ തന്നെയാണ് കാരണം. അതു തന്നെയാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സമവാക്യങ്ങള്‍ തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ‘ബാസ്ബോള്‍’ എന്ന പേരിനു പിന്നിലുള്ളതും.

വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട മുന്‍ ന്യൂസീലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലം ഇംഗ്ലണ്ടിന്റെ പരിശീലന സ്ഥാനം ഏറ്റെടുത്തു. ഇതോടൊപ്പം തന്നെ ജോ റൂട്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിച്ച സ്ഥാനത്ത് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സും വന്നു. ഈ രണ്ടു മാറ്റങ്ങള്‍ തന്നെയാണ് ഇംഗ്ലണ്ട് ടീമിന്റെ ഇപ്പോഴത്തെ ഭയമേതുമില്ലാത്ത സമീപനത്തിന് പിന്നില്‍. അതോടെ ഇംഗ്ലണ്ടിന്റെ ഈ സമീപനത്തെ മക്കല്ലത്തിന്റെ നിക്ക്നെയിമായ ‘ബാസ്’ ചേര്‍ത്ത് ആരാധകര്‍ ‘ബാസ്ബോള്‍’ എന്ന് വിളിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ