പുതിയ നേട്ടം കൈവരിച്ച് രവീന്ദ്ര ജഡേജ; ഒറ്റ മത്സരം കൊണ്ട് ഇന്ത്യ നേടിയത് റെക്കോഡ് നേട്ടങ്ങൾ

ടെസ്റ്റ് ഫോർമാറ്റുകളിൽ ഇന്ത്യയുടെ പ്രധാന തുറുപ്പ് ചീട്ടുകളിൽ ഒരാളാണ് രവീന്ദ്ര ജഡേജ. ക്യാപ്റ്റൻ രോഹിത്ത് ശർമ്മയുടെ വിശ്വസ്തനായ കളിക്കാരനും ജഡേജ തന്നെയാണ്. ടെസ്റ്റ് ഫോർമാറ്റിൽ 300 വിക്കറ്റുകൾ കരസ്ഥമാക്കുന്ന ലോകത്തിലെ ഏഴാമത്തെ താരം എന്ന റെക്കോഡ് ആണ് രവീന്ദ്ര ജഡേജ ഇന്നത്തെ മത്സരത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. നേട്ടത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

രവീന്ദ്ര ജഡേജ പറയുന്നത് ഇങ്ങനെ:

” ഈ ഒരു നേട്ടം എനിക്ക് പ്രിയപ്പെട്ടതാണ്. ഞാൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയിട്ട് പത്ത് വർഷമായി, ഇപ്പോൾ എനിക്ക് ഇത് നേടാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു. എപ്പോഴൊക്കെ ഇന്ത്യൻ ജേർസി അണിയുന്നുവോ അപ്പോഴെല്ലാം എനിക്ക് സന്തോഷവും അഭിമാനവും ആണ് തോന്നുന്നത്. എന്റെ തുടക്ക കാലത്ത് ഞാൻ വൈറ്റ് ബോൾ ഫോർമാറ്റിലാണ് കളിക്കാൻ ആരംഭിച്ചത്. ഞാൻ ഒരു വൈറ്റ് ബോൾ സ്പെഷ്യലിസ്റ്റ് ആണെന്നാണ് പലരും പറഞ്ഞിരുന്നത്. ഞാൻ ഒരുപാട് കഷ്ടപ്പെട്ടു, അതിന്റെ ഫലമാണ് ഇപ്പോൾ നിൽക്കുന്ന ഈ ഞാൻ” രവീന്ദ്ര ജഡേജ പറഞ്ഞു.

ആദ്യ ടെസ്റ്റ് മത്സരത്തിൽ ഗംഭീര പ്രകടനം നടത്തിയത് പോലെ രണ്ടാമത്തെ ടെസ്റ്റിൽ അത് തുടരാൻ താരത്തിന് സാധിച്ചില്ല. റെക്കോഡ് നേടിയ ഒരു വിക്കറ്റ് മാത്രമാണ് അദ്ദേഹം സ്വന്തമാക്കിയത്. ബാറ്റിംഗിൽ 13 പന്തുകളിൽ 8 റൺസ് മാത്രമാണ് ജഡേജയ്ക്ക് നേടാനായത്.

നിലവിൽ ബംഗ്ലാദേശ് 26 റൺസ് നേടി രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഇന്നത്തെ മത്സരത്തിൽ ഇന്ത്യ ആക്രമിച്ച് കളിക്കുന്ന രീതി ആണ് സ്വീകരിച്ചത്. അത് കൊണ്ട് തന്നെ പെട്ടന്ന് വിക്കറ്റുകൾ നഷ്ടമായി. നാളെയാണ് പരമ്പരയിലെ അവസാന ദിനം.

Latest Stories

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ

മരം മുറിക്കാന്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി; കുടുംബത്തിനൊപ്പം യാത്ര ചെയ്ത ബൈക്ക് യാത്രികന് ദാരുണാന്ത്യം

അജിത്തേ കടവുളേ..; ശബരിമല സന്നിധാനത്ത് ബാനര്‍ ഉയര്‍ത്തി ആരാധകര്‍!

ഇക്കരെ നിൽക്കുമ്പോൾ അക്കര പച്ച, മാനേജ്മെന്റിനോട് ഉടക്കി ടീം വിട്ട രാഹുലും പന്തും എത്തിയത് പുലിമടയിൽ തന്നെ; ട്രോളുകൾ സജീവം

എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും; ബിജെപി വര്‍ഗീയ വേര്‍തിരിവ് നടത്താനുള്ള ശ്രമം നടത്തിയെന്ന് കെ രാധാകൃഷ്ണന്‍

ബുംറയുടെ ഈ പെരുമാറ്റം പ്രതീക്ഷിക്കാത്തത്, കോഹ്‌ലിയോട് പറഞ്ഞത് ആ കാര്യം; നടന്നത് ഇങ്ങനെ