നായകനായി രവീന്ദ്ര ജഡേജയ്ക്ക് അരങ്ങേറ്റം ; ഏറ്റവും വലിയ തലവേദനയാകുക ഈ യുവതാരം

ഐപിഎല്ലില്‍ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍കിംഗ്‌സ് താരം രവീന്ദ്ര ജഡേജയ്്ക്ക് ഏറ്റവും വലിയ തലവേദനയാകാന്‍ പോകുന്നത് ടീം മെഗാലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് സ്വന്തമാക്കിയ യുവതാരത്തിന്റെ അഭാവം.

ഓള്‍റൗണ്ടര്‍ ദീപക് ചഹറിന്റെ അഭാവം ടീമിന് വലിയ തിരിച്ചടിയാകും. അതേസമയം ഈ സീസണല്‍ ടീമില്‍ പുതിയതായി എത്തിയിരിക്കുന്ന ഡെവണ്‍ കോണ്‍വേ, ആദം മില്‍നേ, മിച്ചല്‍ സാന്റനര്‍ സഖ്യത്തെ ദേശീയ ടീം ഐപിഎല്ലിന് അനുവദിച്ചിട്ടുണ്ട്.

ഐപിഎല്‍ മുഴുവനും ടീമിന് ഇവരെ ലഭ്യമാകും. അതേസമയം ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡൈ്വന്‍ പ്രിട്ടോറിയസിനെയും ആദ്യ മത്സരത്തില്‍ ചെന്നൈയ്ക്ക് നഷ്ടമാകും. ബംഗ്‌ളാദേശിനെതിരേയുള്ള പരമ്പര നടക്കുന്ന സാഹചര്യത്തലായിരുന്നു ഇത്.

Read more

വിസാ പ്രശ്‌നത്തെ തുടര്‍ന്ന് ആദ്യ മത്സരം നഷ്ടപ്പെടുന്ന അവസ്ഥയിലാണ് മൊയീന്‍ അലി. ചഹറിന്റെ അഭാവം വിദേശതാരത്തെ കൊണ്ടു പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് സൂപ്പര്‍കിംഗ്‌സ്. റോബിന്‍ ഉത്തപ്പയും ഋതുരാജ് ഗെയ്ക്കവാദുമായിരിക്കും മിക്കവാറും ഓപ്പണ്‍ ചെയ്യുക.