ഒരൊറ്റ അർദ്ധ സെഞ്ച്വറി, ഹെഡിനെയും കോഹ്‍ലിയെയും ജയ്‌സ്വാളിനെയും ഞെട്ടിച്ച് രവീന്ദ്ര ജഡേജ; ഇത് ശരിക്കും ഷോക്കിംഗ് കണക്ക് എന്ന് ആരാധകർ

ഇന്ത്യ ഓസ്ട്രേലിയ ബോർഡർ ഗാവസ്‌കർ ട്രോഫി തുടങ്ങി മൂന്ന് മത്സരങ്ങൾ ആയി കഴിഞ്ഞിരിക്കുകയാണ്. ആദ്യ ടെസ്റ്റ് ഇന്ത്യയും രണ്ടാം ടെസ്റ്റ് ഓസ്‌ട്രേലിയയും ജയിച്ചതോടെ പരമ്പര അതിന്റെ ഏറ്റവും വലിയ ആവേശത്തിലേക്ക് തന്നെ നീങ്ങിയിരിക്കുന്നു എന്ന് പറയാം. ഓസ്‌ട്രേലിയയുടെ കാര്യം എടുത്താൽ ഹെഡും ഇന്ത്യയുടെ കാര്യം എടുത്താൽ ബുംറയും തന്നെയാണ് സ്റ്റാൻഡ് ഔട്ട് താരങ്ങൾ എന്ന് കണക്കുകൾ കാണിക്കുന്നു.

ഈ മൂന്ന് റെസ്റ്റുകളുമായി ഇരുടീമുകളുടെയും ഭാഗത്ത് നിന്ന് 11 അർദ്ധ സെഞ്ച്വറി പ്രകടനങ്ങൾ ആണ് ഉണ്ടായിരിക്കുന്നത്. ഇതിൽ തന്നെ ഹെഡും രാഹുലും ജയ്‌സ്വാളും കോഹ്‌ലിയും ഒകെ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ പരമ്പരയിലെ തന്റെ ആദ്യ ടെസ്റ്റിന് ഇറങ്ങിയ ജഡേജ ഇവരെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. മറ്റൊന്നും അല്ല തന്റെ കണ്ട്രോൾ റേറ്റ് കൊണ്ടാണ്.

ഒരു ഇന്നിംഗ്സ് എത്രത്തോളം കൺട്രോൾഡ് ആയിട്ട് കളിച്ചു എന്നതാണ് ഈ കൺട്രോൾഡ് റേറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി പിന്നിട്ട് ബാറ്റ് ചെയ്യുന്ന ജഡേജയുടെ കൺട്രോൾ റേറ്റ് 90 % ആണ്. ഇരുടീമുകളുമായി ഇത്രയധികം അർദ്ധ സെഞ്ചുറിയും സെഞ്ചുറിയും പിറന്ന പരമ്പരയിൽ ജഡേജ ഏവരെയും മറികടന്നിരിക്കുകയാണ്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും കാത്തുകാത്തിരുന്ന താരം എന്തുകൊണ്ടാണ് താൻ ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ എന്ന് കാണിക്കുന്ന രീതിയിലാണ് ഇന്നും ബാറ്റ് ചെയ്‌തത്‌. ഇതുവരെ ഇന്നിങ്സിൽ മുഴുവൻ നല്ല രീതിയിൽ സാഹചര്യം നോക്കി കളിച്ച താരം എതിരാളികൾക്ക് അവസരം നൽകാതെ കളിച്ചിരിക്കുകയാണ്.

എന്തായാലും ഈ താരത്തെ ഇന്ത്യ രണ്ടാം ടെസ്റ്റിൽ മിസ് ചെയ്തു എന്ന് ഉറപ്പാണ്.

Latest Stories

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവം; പിവി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍

ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവം; പിവി അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; വീടിനുള്ളിലേക്ക് പൊലീസിനെ കടത്തിവിടാതെ അനുയായികള്‍

സൈബര്‍ ആക്രമണം, പൊലീസില്‍ പരാതി നല്‍കി ഹണി റോസ്

പുരാതന ലിപി വായിച്ച് വിശദീകരിക്കുന്നവര്‍ക്ക് പത്ത് ലക്ഷം യുഎസ് ഡോളര്‍; പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി

പത്താംക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; അയല്‍വാസികളായ ദമ്പതികള്‍ അറസ്റ്റില്‍

കോണ്‍സ്റ്റാസുമായുള്ള വഴക്കിന് കോഹ്‌ലിയെ ശകാരിച്ച് ഡിവില്ലിയേഴ്സ്, ഒപ്പം നിലവിലെ പ്രധാന പ്രശ്‌നത്തിന് ഒരു പരിഹാരവും

മോദിയുടെ ടെലിപ്രോംപ്റ്റര്‍ ഡല്‍ഹിയില്‍ പണിമുടക്കിയോ?; പ്രസംഗത്തിനിടയില്‍ നിര്‍ത്തി 'പരുങ്ങല്‍'; ബിജെപിയെ പോലെ ഡല്‍ഹിയില്‍ മോദിയുടെ പ്രോംപ്റ്ററും പരാജയപ്പെട്ടെന്ന് ആപ്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് മുദ്രാവാക്യങ്ങളോടെ അഭിവാദ്യം; നേരിട്ടെത്തി പുസ്തകം നല്‍കി മടങ്ങി പി ജയരാജന്‍

താന്‍ സ്വന്തമായി ഒരു വീടുണ്ടാക്കിയിട്ടില്ല; നാല് കോടി ജനങ്ങള്‍ക്ക് വീടുവെച്ച് നല്‍കിയെന്ന് പ്രധാനമന്ത്രി

CT 2025: സെഞ്ച്വറി അടിച്ചിട്ടും രക്ഷയില്ല, സഞ്ജുവും ജയ്‌സ്വാളിനും സ്ഥാനമില്ല; ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി സാധ്യത ലിസ്റ്റിൽ ഈ താരങ്ങൾ