RCB UPDATES: അതൊരിക്കലും അനുവദിക്കാനാവില്ല, ആര്‍സിബി താരങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് നായകന്‍, ഇവര്‍ക്ക് ഇതെന്തുപറ്റി, ആശങ്കയോടെ ആരാധകര്‍

ഐപിഎലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ബെംഗളൂരുവിനെതിരെ ആറ് വിക്കറ്റിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് വിജയിച്ചുകയറിയത്. ആര്‍സിബി ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം കെഎല്‍ രാഹുലിന്റെ അര്‍ധസെഞ്ച്വറി മികവില്‍ 17.5 ഓവറിലാണ് ഡല്‍ഹി മറികടന്നത്. 53 പന്തില്‍ 93 റണ്‍സ് നേടി പുറത്താവാതെ നിന്നാണ് രാഹുല്‍ ടീമിനെ ജയത്തിലെത്തിച്ചത്. അതേസമയം മധ്യനിര ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞതാണ് കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും ആര്‍സിബിക്ക് തിരിച്ചടിയായത്. ഫില്‍ സാള്‍ട്ടും വിരാട് കോഹ്ലിയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് ഇറങ്ങിയ ആര്‍സിബി ബാറ്റര്‍മാര്‍ക്ക് ഈ തുടക്കം മുതലാക്കാനായില്ല.

മൂന്നാമനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കല്‍ ഒരു റണ്‍സ് മാത്രമെടുത്താണ് പുറത്തായത്. പിന്നാലെ ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ 25 റണ്‍സ് നേടി പിടിച്ചുനിന്നെങ്കിലും ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ എന്നിവര്‍ക്ക് ടീം സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. അവസാനം ക്രൂണാല്‍ പാണ്ഡ്യ, ടിംഡേവിഡ് തുടങ്ങിയവരാണ് ടീം സ്‌കോര്‍ 150 റണ്‍സ് കടത്തിയത്. അതേസമയം ആര്‍സിബിയുടെ ഇന്നലത്തെ ടീംപെര്‍ഫോമന്‍സിനെ കുറിച്ച് മനസുതുറക്കുകയാണ് ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍.

Read more

“ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്തില്ലെന്നും ബാറ്റര്‍മാര്‍ നല്ല മാനസികാവസ്ഥയില്‍ ആയിരുന്നെന്നും പാട്ടിധാര്‍ പറയുന്നു. അവര്‍ നല്ല ഉദ്ദേശ്യത്തോടെയാണ് പെരുമാറിയത്. എന്നാല്‍ ഒന്നിന് 60 എന്ന നിലയില്‍ നിന്നും നാലിന് 90ലേക്ക് ഞങ്ങള്‍ പോയി. അത് ഒട്ടും സ്വകാര്യമല്ല. മത്സരശേഷം പാട്ടിധാര്‍ പറഞ്ഞു. ചിന്നസ്വാമിയില്‍ നല്ല ബാറ്റിങ് ട്രാക്കായിരിക്കുമെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ സാഹചര്യവും സാഹചര്യങ്ങളും വിലയിരുത്തുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ടിം ഡേവിഡ് ടീം ടോട്ടല്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ വളരെ വൈകിയാണ് ഇന്നലെ അത് സംഭവിച്ചത്. അവസാനം ഡേവിഡ് ബാറ്റ് ചെയ്ത രീതി ശരിക്കും ഞെട്ടിച്ചു. പവര്‍പ്ലേയില്‍ പേസര്‍മാര്‍ പന്തെറിഞ്ഞ രീതി അത് ശരിക്കും മികച്ചതായിരുന്നു”, പാട്ടിധാര്‍ കൂട്ടിച്ചേര്‍ത്തു.