ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് ഒരു പരിപാടിക്കിടെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു (ആർസിബി) യെ തമാശയായി പരിഹസിച്ചു. ഒരു വൈറൽ വീഡിയോയിൽ ഋതുരാജ് ഒരു മൈക്കുമായി വേദിയിൽ നിൽക്കുന്നത് കാണാൻ സാധിക്കും. എന്ത് പരിപാടിയാണെന്നോ ഏത് ഗ്രുപ്പിന്റെ ഇവന്റ് ആണോ എന്നുള്ളതിന്റെയും വിശദമായ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. ഋതുരാജിന്റെ മൈക്ക് ഓപ്പറേറ്റർ ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സംഭവത്തിന്റെ തുടക്കം.
ഋതുരാജിന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുക ആണെന്ന് മനസ്സിലാക്കിയതോടെ അവതാരകൻ ഓപ്പറേറ്ററോട് “നിങ്ങൾക്ക് എങ്ങനെ റുതുരാജിൻ്റെ മൈക്ക് ഓഫ് ചെയ്യാൻ കഴിയും” എന്ന് ചോദിച്ചു. മറുപടിയായി, “അദ്ദേഹം ആർസിബിയിൽ നിന്നുള്ള ആരെങ്കിലും ആയിരിക്കാം” എന്ന് റുതുരാജ് പറഞ്ഞു, ഇത് ആ പരിപാടിയിൽ പങ്കെടുത്ത എല്ലാ അതിഥികൾക്കും പ്രേക്ഷകർക്കും ഇടയിൽ വലിയ ചിരി പൊട്ടിപ്പുറപ്പെട്ടു, ഐപിഎല്ലിൽ വളരെ ആവേശകരമായ മത്സരം പങ്കിടുന്ന ടീമുകളാണ് ആർസിബി- ചെന്നൈ ടീമുകൾ.
മെയ് 18 ന് ബെംഗളൂരുവിൽ നടന്ന ഐപിഎൽ 2024 ലെ ലീഗ് മത്സരത്തിനിടെയാണ് ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും അവസാനമായി ഏറ്റുമുട്ടിയത്. പ്ലേ ഓഫിലേക്ക് കടക്കാനുള്ള വെർച്വൽ നോക്കൗട്ടായി ഈ മത്സരം രണ്ട് ടീമുകൾക്കും മാറി. എന്തായാലും ചെന്നൈയെ തകർത്തെറിഞ്ഞ് ആർസിബി പ്ലേ ഓഫ് ഉറപ്പിക്കുക ആയിരുന്നു.
ഋതുരാജിനെ സംബന്ധിച്ച് ധോണിയുടെ പിൻഗാമി എന്ന നിലയിൽ ചെന്നൈ നായകൻ ആകുമ്പോൾ അദ്ദേഹത്തിന് മുന്നിൽ വലിയ ഉത്തരവാദിത്വം ആണ് ഉള്ളത്.