ആർസിബി ആയിട്ട് ഏറ്റുമുട്ടാൻ ഒരുങ്ങി വമ്പന്മാർ, ഇന്ത്യൻ പ്രീമിയർ ലീഗിലെ മത്സരക്രമീകരണം ഇങ്ങനെ; റിപ്പോർട്ട് ഇങ്ങനെ

ഐപിഎൽ 2025ൻ്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി)യെ നേരിടും. സീസൺ ഓപ്പണർ മാർച്ച് 22-ന് ഈഡൻ ഗാർഡൻസിൽ നടക്കുമെന്നും ഐപിഎൽ ഫൈനൽ മെയ് 25-ന് നടക്കുമെന്നും ESPNcriinfo റിപ്പോർട്ട് ചെയ്തു.

ഐപിഎൽ ഇതുവരെ ഷെഡ്യൂൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ സൺറൈസേഴ്‌സ് ഹൈദരാബാദ് മാർച്ച് 23ന് രാജസ്ഥാൻ റോയൽസിനെതിരെ ഹോം ഗ്രൗണ്ടിൽ തങ്ങളുടെ കാമ്പെയ്ൻ ആരംഭിക്കുമെന്ന് ആണ് റിപ്പോർട്ട്. ചെന്നൈ സൂപ്പർ കിംഗ്സ് ചെപ്പോക്കിൽ മുംബൈ ഇന്ത്യൻസിന് എതിരെ തങ്ങളുടെ ആദ്യ മത്സരം കളിക്കുമെന്നും വാർത്ത വരുന്നു.

മാർച്ച് 9 ന് ചാമ്പ്യൻസ് ട്രോഫി ഫൈനൽ കഴിഞ്ഞ് 12 ദിവസത്തിന് ശേഷം ലീഗ് ആരംഭിക്കും, 12 വേദികളിൽ ആയിട്ട് നടക്കും. ഫ്രാഞ്ചൈസികളുടെ പത്ത് പരമ്പരാഗത ഹോം സ്റ്റേഡിയത്തിലും ഗുവാഹത്തിയും (രാജസ്ഥാന്റെ രണ്ടാം വേദി), ധർമ്മശാലയും (പഞ്ചാബ് കിംഗ്‌സിൻ്റെ രണ്ടാം വേദി) ആയിട്ടാണ് മത്സരങ്ങൾ നടക്കുന്നത്.

പുതിയ ക്യാപ്റ്റൻമാർ നയിക്കുന്ന രണ്ട് ടീമുകളാണ് ഉദ്ഘാടന മത്സരത്തിൽ മാറ്റുരയ്ക്കുന്നത് എന്ന പ്രത്യേകത ഉണ്ട്. ആർസിബി അടുത്തിടെ രജത് പതിദാറിനെ അവരുടെ ക്യാപ്റ്റനായി നിയമിച്ചപ്പോൾ, 2024-ൽ അവരെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരുടെ പിൻഗാമിയെ KKR ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വർഷം ലീഗിൽ ആർസിബി നാലാമതായി ഫിനിഷ് ചെയ്തു. കൊൽക്കത്തയിൽ ആർസിബിക്കെതിരെ കെകെആർ ആധിപത്യം എല്ലാ കാലത്തും പുലർത്തിയിട്ടുണ്ട്.