RCB VS MI: മെഗാ യുദ്ധത്തിന് മുമ്പ് ആ കാര്യം വെളിപ്പെടുത്തി കോഹ്‌ലി, ആർസിബി പുറത്തുവിട്ട വീഡിയോയിൽ രോഹിത്തിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു; വീഡിയോ കാണാം

ക്രിക്കറ്റ് ലോകത്തെ രണ്ട് അതികായന്മാരായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇന്ത്യൻ ക്രിക്കറ്റിന്റെ നട്ടെല്ലായി തുടരുകയാണ്. അടുത്തിടെ നടന്ന ചാമ്പ്യൻസ് ട്രോഫി വിജയം കൂടി ആയതോടെ ഇരുവരുടെയും ഇതിഹാസ തുല്യമായ കരിയർ പൂർണമായി എന്ന് പറയാം. കോഹ്‌ലിയും രോഹിതും അന്താരാഷ്ട്ര കരിയർ ആരംഭിച്ചത് ഏതാണ്ട് ഒരേ സമയത്താണ്. ആകെ ഉള്ളത് ഒരു വർഷത്തെ ഇടവേള മാത്രമായിരുന്നു. എല്ലാ ഫോർമാറ്റുകളിലും ഇരുവരും ടീമിനായി മികച്ച സംഭാവന നൽകി. 2007 ൽ രോഹിത് അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചപ്പോൾ ഒരു വർഷത്തിനുശേഷം 2008 ൽ കോഹ്‌ലി ഇന്ത്യൻ ടീമിൽ എത്തിയത്.

2014 മുതൽ 2023 വരെ, ഇരുവരും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചെങ്കിലും ഐസിസി കിരീടങ്ങളിൽ ഇരുവർക്കും നേടാനായില്ല. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആ ശാപം മാറി. തുടർച്ചയായ രണ്ട് ഐസിസി ട്രോഫി ടീം നേടിയപ്പോൾ – 2024 ലെ ടി20 ലോകകപ്പും 2025 ലെ ചാമ്പ്യൻസ് ട്രോഫിയും” വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും മികച്ച സംഭാവനകൾ നൽകി..

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഇരുവരും തമ്മിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, ആ ഘട്ടത്തിൽ, അവർ പൊതു വേദികളിൽ പരസ്പരം പ്രശംസിക്കുകയും ബഹുമാനിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കോഹ്‌ലിയും രോഹിതും കളിക്കളത്തിൽ മികച്ച ബന്ധം പുലർത്തിയിട്ടുണ്ട്. ഈ നിമിഷങ്ങൾ ഒകെ ആരാധകർ ആഘോഷിച്ചതും ആണ്.

ഐപിഎൽ 2025-ൽ തിങ്കളാഴ്ച മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തിൽ രണ്ട് അതികായന്മാരും ഏറ്റുമുട്ടും. താനും രോഹിതും തമ്മിൽ ഉള്ള ബന്ധത്തെക്കുറിച്ച് ആർസിബി പുറത്തുവിട്ട വിഡിയോയിൽ താരം പറഞ്ഞത് ഇങ്ങനെ “ഒരാളുമായി ഇത്രയും കാലം കളിക്കുമ്പോൾ, കളിയെക്കുറിച്ചുള്ള നിങ്ങളുടെ ഉൾക്കാഴ്ചകൾ പങ്കുവെക്കുമ്പോൾ, പരസ്പരം പഠിക്കുമ്പോൾ, നിങ്ങൾ ഒരേ സമയം നിങ്ങളുടെ കരിയറിൽ വളരുമ്പോൾ, എല്ലാത്തരം ചോദ്യങ്ങളും ചോദ്യങ്ങളും പങ്കുവെക്കുമ്പോൾ അത് വളരെ സ്വാഭാവികമായ ഒരു കാര്യമാണെന്ന് ഞാൻ കരുതുന്നു,” ആർ‌സി‌ബി പോസ്റ്റ് ചെയ്ത വീഡിയോയിൽ കോഹ്‌ലി പറഞ്ഞു.

” ടീമിന്റെ നേതൃത്വത്തിന്റെ കാര്യത്തിൽ ഞങ്ങൾ വളരെ അടുത്ത് പ്രവർത്തിച്ചു, അതിനാൽ എല്ലായ്‌പ്പോഴും ആശയങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നു, ഞങ്ങൾക്കിടയിൽ വിശ്വാസത്തിന്റെ ഒരു ഘടകം ഉണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങൾ ഒരുമിച്ച് കളിക്കുന്ന സമയം തീർച്ചയായും ആസ്വദിച്ചു, അതിനാൽ ഞങ്ങൾക്ക് നല്ല കരിയർ സൃഷ്ടിക്കാൻ കഴിഞ്ഞു, ഇന്ത്യയ്ക്കായി 15 വർഷം ഒകെ കളിക്കാൻ പറ്റുമെന്ന് ഒന്നും ഉറപ്പിലായിരുന്നു. എന്തായാലും ഞങ്ങൾ ഉണ്ടാക്കി എടുത്ത ഓർമകൾക്ക് നല്ല നിമിഷങ്ങൾക്ക് ഭാവിയും സംഭവിക്കാൻ പോകുന്ന നല്ല കാര്യങ്ങൾക്ക് എല്ലാത്തിനും ഞാൻ നന്ദിയുള്ളവൻ ആണ്” അദ്ദേഹം പറഞ്ഞു.

Latest Stories

പ്രത്യാശയുടെ പ്രകാശത്തെ തടുത്തുനിര്‍ത്താന്‍ ലോകത്ത് ഒരു പ്രതിബന്ധത്തിനും സാധിക്കില്ല; നീതിക്കുമായുള്ള ഒരു പോരാട്ടവും വെറുതെയാകില്ല; ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

RR VS LSG: ചെക്കൻ ചുമ്മാ തീ; അരങ്ങേറ്റ മത്സരത്തിലെ ആദ്യ ബോളിൽ തന്നെ സിക്സ്; ലക്‌നൗവിനെതിരെ വൈഭവ് സൂര്യവൻഷിയുടെ സംഹാരതാണ്ഡവം

RR VS LSG: ഒറ്റ മത്സരം കൊണ്ട് ആ താരം സ്വന്തമാക്കിയത് ചരിത്ര നേട്ടം; രാജസ്ഥാൻ റോയൽസിൽ പുത്തൻ താരോദയം

മുര്‍ഷിദാബാദില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് സിവി ആനന്ദബോസ്

പാര്‍ലമെന്റ് മന്ദിരം അടച്ചുപൂട്ടണമെന്ന് ബിജെപി എംപി; സുപ്രീംകോടതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിഷികാന്ത് ദൂബേ

ആത്മാഹൂതി ചെയ്താലും പാര്‍ട്ടിക്ക് ഒന്നുമില്ലെന്ന് യുവനേതാവ്; മന്ത്രിമാര്‍ക്കും സിപിഎം നേതാക്കള്‍ക്കും പുച്ഛം; റാങ്ക് ലിസ്റ്റും ഹാള്‍ ടിക്കറ്റും കത്തിച്ച് സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പര്യവസാനം

RR VS LSG: 27 കോടിക്ക് വെല്ലോ വാഴ തോട്ടവും മേടിച്ചാ മതിയായിരുന്നു; വീണ്ടും ഫ്ലോപ്പായി ഋഷഭ് പന്ത്

കോട്ടയത്ത് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ എസ്‌ഐ വീട്ടിലെത്തിയില്ല; കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു

തമിഴ്‌നാട്ടിലെ പോലെയല്ല, മഹാരാഷ്ട്രയില്‍ 'ഹിന്ദി'യില്‍ മുട്ടിടിക്കുന്ന ബിജെപി!

ഏത് ഷാ വന്നാലും തമിഴ്നാട് ഡല്‍ഹിയുടെ നിയന്ത്രണത്തിന് പുറത്ത്; എഐഎഡിഎംകെ ബിജെപി സഖ്യം റെയ്ഡ് ഭയന്നെന്ന് എംകെ സ്റ്റാലിന്‍