ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിനെ ഓർമ്മിപ്പിച്ച ഒരു ഇന്നിംഗ്സ്

ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിനെ പോലെ ആയിരുന്നു ഇന്ന് മുംബൈ നിരയിൽ മിന്നിത്തിളങ്ങി കളിച്ച സൂര്യകുമാർ യാദവ്. പണ്ട് ഒരു സംഘമായി കളിച്ച മുംബൈ നിരയുടെ നിഴൽ മാത്രമാണ് ഈ സീസണിൽ കാണാനായത്. സൂര്യ ഇല്ലെങ്കിൽ മധ്യഓവറുകളിലും അവസാന ഓവറുകളിലും റൺസെടുക്കാൻ ആരും ഇല്ലാത്ത അവസ്ഥ ഓരോ ആരാധകനെയും നിരാശപെടുത്തുന്നു. ചാമ്പ്യൻ ടീമായി കളിച്ചവർ ശരാശരിയിലും താഴെ പ്രകടനം നടത്തിയപ്പോൾ അവസാനം വരെ തുടർന്ന് പൊരുതാനുള്ള സ്കേറിൽ എത്തിച്ച സൂര്യ മാത്രം വേറിട്ട് നിന്നു. ബാറ്റിങ്ങിലെ അദ്ധ്വാനത്തിന്റെ ക്ഷീണം ഒന്നും കാണിക്കാതെ എതിരാളികളുടെ ഓരോ റണ്ണും തടയാൻ അദ്ധ്വാനിക്കുന്ന സൂര്യ ശരിക്കും അഭിമന്യുവിനെ ഓർമ്മിപ്പിച്ചു.

ലോകകപ്പ് ടീമിലെ സ്ഥാനത്തിന് മത്സരിക്കാൻ താനും ഉണ്ടെന്നുള്ള ഓർമപെടുത്തലായിരുന്നു സൂര്യയുടെ പോരാട്ടം. പരിക്കിന് ശേഷം തിരികെ എത്തിയാൽ പഴയ സൂര്യയെ കാണാൻ സാധിക്കില്ല എന്ന് പറഞ്ഞ് കളിയാക്കിയവർക്കുള്ള അടിയായി സുര്യ നല്കിയ ക്ലാസിക്ക് പെർഫോമെൻസ് .

കളിയിലെ ഏറ്റവും നല്ല മുഹൂർത്തമായിരുന്നു സൂര്യ നേടിയ ലോഫ്റ്റഡ് കവർ ഡ്രൈവ്. സമ്മർദ്ദ ഘട്ടത്തിലും താരത്തിന്റെ ആ ക്ലാസിക്ക് ഷോട്ട് ഈ ടൂർണമെന്റിലെ തന്നെ മികച്ച ഷോട്ടായി കണകാക്കാം അതും ഫുള്‍ലെങ്ത്ത് അല്ലാത്ത ഡെലിവെറിയിൽ

ടീമിന്റെ തുടർച്ചയായ തോൽവിക്കിടയിലും മുംബൈ ആരാധകർക്ക് സന്തോഷം നല്കുന്നായി സൂര്യയുടെ പ്രകടനം . ഇതോടെ ഈ സീസണിൽ തങ്ങൾക്ക് ആകെ എടുത്ത് കാണിക്കാനുള്ള താരം എന്ന് പറഞ്ഞ് മുംബൈ ആരാധകർ സൂര്യയെ പുകഴ്ത്തി സോഷ്യൽ മീഡിയ കീഴടക്കുന്ന കാഴ്ച്ചയും കാണാൻ സാധിച്ചു.

Latest Stories

ബുംറയെ പൂട്ടാനുള്ള പൂട്ട് ഞാൻ പറയാം, അതോടെ അവൻ തീരും; ഓസ്‌ട്രേലിയക്ക് ഉപദേശവുമായി സൈമൺ കാറ്റിച്ച്

ആഘോഷമാക്കാണോ 'ബറോസ്'? തമിഴ്‌നാട്ടില്‍ നിന്നും ആദ്യ പ്രതികരണങ്ങള്‍, പ്രിവ്യൂവിന് ശേഷം പ്രതികരിച്ച് താരങ്ങള്‍

ജയ്‌സ്വാൾ മോനെ നിനക്ക് എന്തിനാണ് ഇത്രയും ധൃതി, എവിടേലും പോകാൻ ഉണ്ടോ, ഇങ്ങനെ ആണെങ്കിൽ പുറത്താവുന്നതാണ് നല്ലത്": ചേതേശ്വർ പുജാര

ഓഹോ അപ്പോൾ അങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നോ, ആ ഒറ്റ കാരണം കൊണ്ടാണ് ഇത്ര പെട്ടെന്ന് വിരമിച്ചത്; വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ

അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശം; കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

BGT 2024: ഇന്ത്യയുടെ ഏറ്റവും വലിയ ദൗർബല്യം ആ മേഖല, അവിടെ പണി കിട്ടും എന്ന് ഉറപ്പാണ്: ചേതേശ്വർ പൂജാര

ഉത്തർപ്രദേശിലെ ആഗ്ര ഹൈവേയിൽ നടന്ന അപകടം: കുടുങ്ങിയ യുവാക്കളെ കൊണ്ട് ട്രക്ക് നീങ്ങിയത് മുന്നൂറ് മീറ്ററോളം; ഡ്രൈവറെ ചെരുപ്പ് കൊണ്ട് അടിച്ച് നാട്ടുകാർ

ക്ഷേമ പെൻഷൻ തട്ടിപ്പിൽ കർശന നടപടിയുമായി ആരോഗ്യവകുപ്പ്; 18 ശതമാനം പലിശയടക്കം പണം തിരിച്ചുപിടിക്കും

ധോണിയുടെ ആ കലിപ്പൻ സ്വഭാവം നിങ്ങൾ താങ്ങില്ല, അവൻ ബോളറെ കണ്ടം വഴിയോടിക്കും: രവിചന്ദ്രൻ അശ്വിൻ

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്