RCB VS PBKS: ഞങ്ങൾ തോറ്റതിന് ഒറ്റ കാരണമേ ഉള്ളു, ആ താരങ്ങളുടെ ചിന്താഗതി ശരിയല്ല: ശ്രേയസ് അയ്യർ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ റോയൽസ് ചലഞ്ചേഴ്‌സ് ബെംഗളുരുവിനു 7 വിക്കറ്റിന്റെ തകർപ്പൻ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ലക്ഷ്യത്തിലെത്തി.

കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരുവിനെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തോല്പിച്ചതിന്റെ മറുപടി പഞ്ചാബിന്റെ തട്ടകത്തിൽ ചെന്ന് ആർസിബി കൊടുത്തു എന്നുള്ളതാണ് ആരാധകരുടെ ആശ്വാസം. മത്സരം കൈവിട്ടനിമിഷത്തെ കുറിച്ച് പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യർ സംസാരിച്ചു.

ശ്രേയസ് അയ്യർ പറയുന്നത് ഇങ്ങനെ:

” മിക്ക ബാറ്റർമാരും ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിക്കാൻ ഇഷ്ടപ്പെടുന്നു. പഞ്ചാബിന് ലഭിക്കുന്ന മികച്ച തുടക്കങ്ങൾ മുതലാക്കാൻ കഴിയുന്നില്ല. പിച്ച് കൂടുതൽ സ്ലോ ആയി. വേ​ഗത്തിൽ റൺസ് കണ്ടെത്താൻ പഞ്ചാബിന് കഴിഞ്ഞില്ല”

ശ്രേയസ് അയ്യർ തുടർന്നു:

Read more

“വിരാട് കോഹ്‍ലിക്കും സഹതാരങ്ങൾക്കും അഭിനന്ദനങ്ങൾ. പിച്ചിന്റെ സ്വഭാവം മനസിലാക്കി കളിക്കുന്നതിനെക്കുറിച്ച് പഞ്ചാബ് താരങ്ങൾ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. അതിന് കഴിയുന്ന ബാറ്റർമാർ മുന്നോട്ട് വരേണ്ടതുണ്ട്. വെല്ലുവിളികൾ ധൈര്യപൂർവ്വം ഏറ്റെടുക്കണം. പഞ്ചാബിന് ഇനി ആറ് ദിവസത്തെ ഇടവേളയുണ്ട്. ആവശ്യമായ വിശ്രമം എല്ലാ താരങ്ങൾക്കും ലഭിക്കും, ആ സമയത്ത് പുതിയൊരു പ്ലാൻ നിർമിക്കും” ശ്രേയസ് അയ്യർ പറഞ്ഞു.