ഈ സീസണിലെ ആവേശ മത്സരങ്ങളുടെ നിലയിലായിരുന്നു മുംബൈ- ബാംഗ്ലൂർ പോരാട്ടത്തെ ആരാധകർ കണ്ടിരുന്നത്. എന്നാൽ വൺ സൈഡ് മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ 8 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് നേടിയത്. ഓപ്പണിങ് വിക്കറ്റിൽ 148 റൺസ് കൂട്ടിച്ചേർത്ത നായകൻ ഫാഫും സൂപ്പർ താരം കോഹ്‌ലിയും ചേർന്നാണ് വിജയം എളുപ്പമാക്കിയത്. ഫാഫ് 73 റൺസ് നേടിയപ്പോൾ കോഹ്ലി 82 റൺസെടുത്ത് പുറത്താകാതെ നിന്നു. ഫാഫിനെ കൂടാതെ ദിനേശ് കാർത്തിക്കിന്റെ വിക്കറ്റാണ് ബാംഗ്ലൂരിന് നഷ്ടമായത്. വിജയവരകടക്കുമ്പോൾ മാക്സ്വെല് 12 ആയിരുന്നു കോഹ്‌ലിക്ക് കൂട്ട്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ 100 റൺസ് പോലും നേടില്ല എന്ന് തോന്നിച്ച ഘട്ടത്തിൽ നിന്നാണ് 171ൽഎത്തിയത് . തുടക്കത്തില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്‌ടമായ മുംബൈയെ അഞ്ചാമനായി ക്രീസിലെത്തിയ യുവതാരം തിലക് വര്‍മ്മയുടെ തകര്‍പ്പന്‍ അർദ്ധ സെഞ്ചുറിയാണ് പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചത്. ബാംഗ്ലൂരിന്റെ അച്ചടക്കമുള്ള ബോളിങ്ങിന് മുന്നിൽ മുംബൈ തകർന്നടിഞ്ഞു . 5.2 ഓവറിനിടെ 20 റണ്‍സ് ചേര്‍ത്തപ്പോഴേക്കും മുംബൈക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായി. ഇഷാൻ കിഷൻ 10 രോഹിത് 1 കാമറൂൺ ഗ്രീൻ 5 എന്നിവർ വേഗം പുറത്തായപ്പോൾ തിലക് വർമ്മ ക്രീസിലെത്തി. ടി20 യിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ സൂര്യകുമാർ മികച്ച ഇന്നിംഗ്സ് കളിക്കുമെന്ന് തോന്നിക്കുന്നതിടെ സ്കൈ 15 വീണു.
എന്നാൽ തിലക് വർമ്മ മുംബൈയുടെ ഹീറോ ആയി . തോറ്റെങ്കിലും അയാൾക്ക് നന്ദി പറയുകയിരിക്കും മുംബൈ ഇന്ത്യൻസ് ആരാധകർ. അയാൾ ഇല്ലായിരുന്നെങ്കിൽ ആദ്യ കളിയിൽ ഒന്നും പൊരുതാൻ പോലും ആകാതെ തങ്ങളുടെ ടീം നിൽക്കും എന്നവർക്ക് അറിയാം. അയാൾ ക്രീസിലെത്തിയപ്പോൾ ഉള്ള അപകട അവസ്ഥയിൽ നിന്ന് പൊരുത്തനാകുന്ന ഒരു സ്കോറിലേക്ക് എത്തിച്ചത് യുവതാരം തിലക് വർമ്മയാണ്. 46 പന്തിൽ 84 റൺസാണ് തിലക് നേടിയത്. കടുത്ത ആരാധകർ പോലും എത്തില്ല എന്നുകരുതിയ 171/ 7 എന്ന നിലയിൽ എത്തിച്ചതിൽ വഹിച്ച പങ്ക് വലുതായിരുന്നു.
ഈ പിച്ചിൽ തന്നെ ഞാൻ കളിച്ച് കാണിക്കാം എന്ന രീതിയിൽ ബാറ്റ് ചെയ്ത തിലക് വർമ്മ ഒരു പേടിയുമില്ലാതെ തന്റെ സ്ഥിരം ശൈലിയിൽ കളിച്ചപ്പോൾ 100 പോലും കടക്കില്ല എന്ന് കരുതിയ ടീം സ്കോർ 171 ൽ എത്തിയത്. വിക്കറ്റുകൾ ഇല പോലെ കൊഴിഞ്ഞപ്പോഴും പാറ പോലെ ഉറച്ചുനിന്ന തിലകിന് സ്വൽപ്പം പിന്തുണ കൊടുത്തത് നെഹാൽ വധേരയും (21 ) അർഷാദ് ഖാൻ 15(9 ) ആയിരുന്നു. ബാക്കി താരങ്ങൾ ആരും മികച്ച പ്രകടനം പുറത്തെടുക്കാത്തപ്പോൾ പ്രത്യേകിച്ച് ലേലത്തിൽ കോടികൾ വാരിയവർ ഒകെ നിരാശപെടുത്തിയപ്പോൾ തിലക് വർമ്മ മുംബൈയുടെ ഭാഗ്യനക്ഷത്രമായി. ബാംഗ്ലൂരിനായി കരൺ ശർമ്മ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബാക്കി പന്തെറിഞ്ഞ എല്ലാ ബോളറുമാരും ഓരോ വിക്കറ്റുകൾ നേടി.
Read more
മറുപടി ബാറ്റിംഗിൽ സ്വന്തം സ്റ്റേഡിയത്തിൽ നിറഞ്ഞ് കവിഞ്ഞ ഗാലറിക്ക് മുന്നിൽ കളിക്കുന്ന രീതി മുംബൈക്ക് ബാംഗ്ലൂർ കാണിച്ചുകൊടുത്തു. ഫാഫ്- കോഹ്ലി സഖ്യത്തെ പരീക്ഷിക്കാൻ മുംബൈക് ആയില്ല. തുടക്കത്തിൽ ഫാഫ് ആയിരുന്നു കൂടുതൽ ആക്രമണകാരി .