'ധോണിക്ക് വേണ്ടി വെടിയേല്‍ക്കാനും തയ്യാര്‍': ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഇന്ത്യന്‍ താരം

ക്രിക്കറ്റ് ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള താരമാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണി. തന്ത്രശാലിയായ ധോണിയിലെ നായകനെ അംഗീകരിക്കാന്‍ എതിരാളികള്‍ക്ക് പോലും ഒരുമടിയുമില്ല. സഹതാരങ്ങള്‍ക്കും എന്തിന് എതിരാളികള്‍ക്ക് പോലും കളത്തിനകത്തും പുറത്തും ധോണിയോട് വലിയ ആരാധനയാണ്.   ധോണിയ്ക്കായി രണ്ടാമതൊന്ന് ആലോചിക്കാതെ കളിക്കാര്‍ വെടിയേല്‍ക്കാന്‍ വരെ  തയാറാണെന്ന് പോലും ഒരിക്കല്‍ ഒരു ഇന്ത്യന്‍ താരം പറയുകയുണ്ടായി. അത് മറ്റാരുമല്ല കെ.എല്‍ രാഹുലാണ്. ക്യാപ്റ്റന്‍ എന്ന് ആരെങ്കിലും പറയുന്ന നിമിഷം തന്റെ ചിന്തയിലേക്ക് വരുന്നത് ധോണിയുടെ മുഖമാണെന്നും അത്രമേല്‍ അദ്ദേഹം കളിക്കാരില്‍ ആവേശം ചെലുത്തിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

“ക്യാപ്റ്റന്‍ എന്ന് ആരെങ്കിലും പറയുന്ന നിമിഷം എന്റെ ചിന്തയിലേക്ക് വരുന്നത് ധോണിയുടെ മുഖമാണ്. ഒരുപാട് നേട്ടങ്ങള്‍ നായകനെന്ന നിലയില്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് വേണ്ടിയാണെങ്കില്‍ കളിക്കാര്‍ മറുത്തൊന്ന് ആലോചിക്കാതെ വെടിയേല്‍ക്കാന്‍ വരെ തയ്യാറാവുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം.”

“തന്റെ ജീവിതത്തിലെ കയറ്റിറക്കങ്ങളിലും വിനയം കൈവിടാതെ നിന്ന അദ്ദേഹത്തിന്റെ ശൈലിയാണ് ധോണിയില്‍ നിന്ന് ഞാന്‍ പഠിക്കുന്നത്. തന്റെ ജീവിതത്തില്‍ മറ്റെന്തിനേക്കാളും കൂടുതല്‍ പ്രാധാന്യം ധോണി രാജ്യത്തിന് നല്‍കുന്നു എന്നത് അവിശ്വസനീയമാണ്” രാഹുല്‍അന്ന് പറഞ്ഞു.

മൂന്ന് ഐ.സി.സി കിരീടങ്ങള്‍ ഇന്ത്യയിലേക്ക് എത്തിച്ച ഒരേയൊരു ഇന്ത്യന്‍ നായകനാണ് ധോണി. 2007ലെ ടി20 ലോക കപ്പ്, 2011ലെ ഏകദിന ലോക കപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി എന്നിവ ധോണിയുടെ കീഴിലാണ് ഇന്ത്യ നേടിയത്. ഇതിന് ശേഷം ഒരൊറ്റ ഐ.സി.സി കിരീടം പോലും ഇന്ത്യ നേടിയില്ല എന്നതാണ് ശ്രദ്ധേയം.

Latest Stories

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിമിനെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ പ്രസ്താവന വൈറൽ ആവുന്നു

'ആ മൂന്ന് പേര്‍ അമ്മുവിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു'; നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം

ശ്രീനിവാസൻ ബുദ്ധിയുളള നടൻ; ചിന്താവിഷ്ടയായ ശ്യാമളയിൽ അഭിനയിക്കുമ്പോൾ ആ കാര്യം പിടികിട്ടിയിരുന്നില്ല: തുറന്ന് പറഞ്ഞ് സംഗീത

BGT 2024-25: ഫോമൗട്ടാണെന്ന് വിചാരിച്ച് അവനെ ചൊറിയാന്‍ പോകരുത്; ഓസീസ് ബോളര്‍മാര്‍ക്ക് ഇതിഹാസത്തിന്‍റെ മുന്നറിയിപ്പ്

വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രതിഷേധം; വിമാനത്താവളത്തിന് ഭൂമി നല്‍കണമെങ്കില്‍ നിബന്ധനകള്‍ അംഗീകരിക്കണമെന്ന് പ്രതിഷേധക്കാര്‍

തെലുങ്കർക്കെതിരായ അധിക്ഷേപ പരാമർശം; നടി കസ്തൂരി റിമാൻഡിൽ

ശുഭ്മാന്‍ ഗില്ലിന് പരിക്ക്: പകരക്കാരനായി ആ രണ്ട് പേരില്‍ ഒരാള്‍

കങ്കുവ സിനിമയ്ക്ക് മാത്രം എന്താണ് ഇത്രയും നെഗറ്റീവ്? ശബ്ദം അലട്ടുന്നുവെന്നത് ശരിയാണ്, പക്ഷെ...; പോസ്റ്റുമായി ജ്യോതിക

ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്; വിശദീകരണം നൽകി റോബർട്ടോ മാർട്ടിനെസ്