ഇംഗ്ലണ്ട് എ വനിതാ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ എ ടീമിന്റെ ക്യാപ്റ്റനായി തന്നെ തിരഞ്ഞെടുത്തെന്ന വാര്‍ത്ത് തികച്ചും അപ്രതീക്ഷിതമായിരുന്നെന്ന് മലയാളി താരം മിന്നു മണി. ആ വാര്‍ത്ത കേട്ട് താന്‍ ശരിക്കും ഞെട്ടിപ്പോയെന്നും ആ അമ്പരപ്പ് ഇനിയും വിട്ടുമാറിയിട്ടില്ലെന്നും മിന്നു മണി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ക്യാപ്റ്റന്‍സി അപ്രതീക്ഷിതമായി. വാസ്തവത്തില്‍ ഞെട്ടിപ്പോയി. ആ അമ്പരപ്പ് ഇനിയും വിട്ടുമാറിയിട്ടില്ല. എന്നാല്‍ അമ്പരന്നു നില്‍ക്കാനാകില്ലല്ലോ. മികച്ച പ്രകടനം നടത്താനാകുമെന്ന ആത്മവിശ്വാസമുണ്ട്.
മികച്ച ടീമാണിത്. ബാറ്റിംഗിലും ബോളിംഗിലുമെല്ലാം മികവു കാട്ടുന്ന താരങ്ങളുടെ മികച്ച കോംബിനേഷന്‍. എല്ലാവരും മികച്ച രീതിയില്‍ കളിക്കുമെന്നാണു പ്രതീക്ഷ. അതു ടീമിനെ വിജയത്തിലെത്തിക്കുമെന്ന ആത്മവിശ്വാസമുണ്ട്- മിന്നു മണി പറഞ്ഞു.
മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ മൂന്ന് മത്സരങ്ങളാണ് ഇരു ടീമുകളും തമ്മില്‍ കളിക്കുക. ഈ മാസം 29നാണ് ആദ്യ മത്സരം. ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളിലാണ് മറ്റു മത്സരങ്ങള്‍. ഇന്ത്യയുടെ സീനിയര്‍ ടീമിന് വേണ്ടി കളിച്ചിട്ടുള്ള മൂന്ന് താരങ്ങളെ മാത്രമാണ് എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Read more
ഇന്ത്യ എ ടീം: മിന്നു മണി, കനിക അഹൂജ, ഉമ ചേത്രി, ശ്രേയങ്ക പാട്ടീല്‍, ഗൊങ്കടി തൃഷ, വൃന്ദ ദിനേശ്, ഗ്നാനന്ദ ദിവ്യ, അരുഷി ഗോയല്‍, ദിഷ കസട്, രാഷി കനോജിയ, മന്നത് കശ്യപ്, അനുഷ ബരേഡി, മോണിക്ക പട്ടേല്‍, കാഷ്വീ ഗൗതം, ജിന്‍ഡിമമി കലിത, പ്രകാശിത് നായ്ക്.