ട്വിറ്ററിൽ ചെലവിടുന്ന സമയം കുറയ്ക്കുക, ലക്ഷ്യത്തിനായി അദ്ധ്വാനിക്കുക; യുവതാരത്തിന് എതിരെ രൂക്ഷ വിമർശനവുമായി സ്മിത്ത്

അയര്‍ലന്‍ഡിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാത്തതിലെ നിരാശ പരസ്യമാക്കി രാഹുല്‍ തെവാട്ടിയ. ‘പ്രതീക്ഷകള്‍ വേദനിപ്പിക്കും’ എന്നാണ് ഗുജറാത്ത് ടൈറ്റന്‍സ് ഓള്‍റൗണ്ടര്‍ ട്വീറ്റ് ചെയ്തത്.

ഐപിഎല്ലിലെ ചില മികച്ച സീസണുകള്‍ക്ക് ശേഷം താരത്തിന് ടീമിലിടം കിട്ടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. ഗുജറാത്തിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാനും താരത്തിനായിരുന്നു.

ഇപ്പോഴിതാ താരത്തിനൊരു ഉപദേശവുമായി എത്തുകയാണ് സുനിൽ ഗവാസ്‌ക്കർ. “രാഹുൽ തെവാട്ടിയ, ഐസ് കൂൾ മനുഷ്യാ. അവനെ പോലൊരു താരം ടീമിൽ സ്ഥാനം അർഹിച്ചിരുന്നു. അതിനാൽ തന്നെ 15-ന് പകരം 16 പേരെ ടീമിലെടുക്കുക. കാരണം സ്ഥിരമായി നന്നായി കളിക്കുന്ന ഒരാളെ ടീമിൽ എടുക്കാത്തത് ബുദ്ധിമുട്ടാണ്, ” ഇന്നലത്തെ മത്സരത്തിനിടെ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

ആവശ്യമെങ്കിൽ ടീമുകൾക്ക് ഒരു കളിക്കാരനെ അധികമായി തിരഞ്ഞെടുക്കാമെന്ന് ഗവാസ്‌കർ നിർദ്ദേശിച്ചു. ” ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും തിരഞ്ഞെടുക്കാതിരിക്കുന്നത് ശരിയല്ല, അയാൾ ടീമിൽ എന്തായാലും വേണം. അയർലണ്ടിലേക്ക് അയാളെ കൊണ്ടുപോകാമായിരുന്നു.”

അതേസമയം, മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത് യുവതാരത്തിന് ചില നിർദ്ദേശങ്ങൾ നൽകി, ട്വിറ്ററിലല്ല കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടു.

“ഒരുപാട് കഴിവുള്ള താരങ്ങൾ ഉള്ളപ്പോൾ സംഭവിക്കുന്നതാണിത്. കോച്ച് രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമ്മയും ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങൾ മുൻനിർത്തി തങ്ങളുടെ താരങ്ങളെ തിരഞ്ഞെടുക്കണം.”

“ട്വിറ്ററിന് പകരം ഞാൻ പറയും, ഫോക്കസ് ചെയ്യുക, പ്രകടനം നടത്തുക, അടുത്ത തവണ നിങ്ങളുടെ സമയം വരുമ്പോൾ, ആർക്കും നിങ്ങളെ ഉപേക്ഷിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുക.”

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം