ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ സമ്മറിന് മുന്‍പുള്ള കാലമാണ്. ഇടവിട്ട് മഴ പെയ്യുന്ന, ചില്ലിങ്ങായ, മെര്‍ക്കുറിലെവല്‍ ഡൌണായ കാലാവസ്ഥ. പേസിനും ബൗണ്‍സിനുമൊപ്പം, സ്വിങ്ങും, ലാറ്ററല്‍ മുവമെന്റുമുള്ള, ബൗളര്‍മാര്‍ക്ക് തികച്ചും അനുകൂലമായ പ്ലെയിങ് കണ്ടീഷന്‍.
കോഹ്ലിയെയും, രോഹിത്തിനേയും പോലെ ഓസ്‌ട്രേലിയയില്‍ മുന്‍പരിചയമുള്ള താരങ്ങള്‍ക്ക് പോലും അത്ര പരിചിതമല്ലാത്തൊരു ക്രിക്കറ്റിങ്ങ് അറ്റ്‌മോസ്ഫീയര്‍. നാച്ചുറല്‍ ഫ്‌ലോ ഓഫ് ബാറ്റിങ്ങ് ദുഷ്‌ക്കരമായ ആ ആവാസവ്യവസ്ഥയിലേക്കാണ്, സൂര്യ കുമാര്‍ യാദവ് എന്ന ബാറ്റര്‍, തന്റെ ആറ്റിറ്റൂഡിനോ, ഇന്റന്റിനോ, ബാറ്റിങ് ശൈലിയ്‌ക്കോ യാതൊരുവിധ വ്യതിയാനവും വരുത്താതെ, പുഴ കടലിലെന്നപോലെ തീര്‍ത്തും നൈസര്‍ഗികമായി അലിഞ്ഞു ചേര്‍ന്നത്.
ഓസ്‌ട്രേലിയയിലെ നീളമേറിയ ബൗണ്ടറികള്‍ ഉപയോഗപ്പെടുത്തി, അയാളുടെ ഫേവറേറ്റ് സ്‌കോറിങ് ഏറിയകളില്‍ എതിര്‍ ടീമുകള്‍ വെയ്ക്കുന്ന സ്ട്രാറ്റര്‍ജിക്ക് ട്രാപ്പുകളെ അയാള്‍ എങ്ങനെ അതിജീവിക്കുമെന്നാണ് ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ഞാന്‍ കൗതുകത്തോടെ വീക്ഷിച്ചു കൊണ്ടിരുന്നത്.
രോഹിതിനെ കാണാൻ ഗ്രൗണ്ടിൽ ഇറങ്ങിയ ആരാധകന് പണി[/related]പാകിസ്താനെതിരെയുള്ള മാച്ചില്‍, പിച്ചിലെ സ്റ്റീപ് ബൗണ്‍സിനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്ത് ഇല്ലാത്തൊരു കട്ടിന് ശ്രമിച്ചാണ് അയാള്‍ പുറത്താവുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മാച്ച് അയാള്‍ ഒരു ക്വിക്ക് ലേണറാണെന്ന് അടിവരയിടുന്നതായിരുന്നു.
പെര്‍ത്തിലെ ബൗണ്‍സിനെ പ്രോപ്പറായി റീഡ് ചെയ്യുന്നതില്‍, രോഹിത്തും, കോഹ്ലിയും, ഹാര്‍ദിക്കുമടക്കമുള്ള ഇന്ത്യന്‍ ബാറ്റിങ് നിര പരാജയപെട്ടപ്പോള്‍, തുടക്കത്തിലേ പതര്‍ച്ചയ്ക്ക് ശേഷം അയാള്‍ എത്ര മനോഹരമായിട്ടാണ് അവിടേക്ക് അഡാപ്റ്റ് ചെയ്യപ്പെട്ടത്.
ഷോര്‍ട്ട് ഡെലിവറികളെ കൃത്യമായിമായി റീഡ് ചെയ്ത് പന്തിന്റെ ലൈനിലേക്ക് പ്രവേശിച്ചുകൊണ്ട് അയാള്‍ നോര്‍ക്കിയെയും, നിഗിടിയെയുമൊക്കെ ഫൈന്‍ ലെഗ്ഗിനും, സ്‌ക്വയര്‍ ലെഗ്ഗിനും മുകളിലൂടെ പറത്തി. ബൗളര്‍മാര്‍ ഫുള്ളര്‍ ലെഗ്ത് ഡെലിവറികളെറിഞ്ഞപ്പോള്‍, അയാള്‍ താന്‍ സാധാരണ കളിക്കാന്‍ വിമുഖത കാട്ടാറുള്ള സ്‌ട്രൈറ്റ് ഡൌണ്‍ ദി വിക്കറ്റ് എറിയയിലൂടെ ബൗണ്ടറികള്‍ കണ്ടെത്തി.
ഫീല്‍ഡര്‍മാരുടെ പോസിഷനിങ്ങും, ബൗണ്ടറി ഡയമെന്‍ഷനുകളും കൃത്യമായി മനസിലാക്കികൊണ്ടുള്ള കാല്‍ക്കുലേറ്റഡ് ഗെയിമാണ് അയാളുടേത്. ഇന്ന്, കെ എല്‍ രാഹുല്‍ പുറത്തായത് ശ്രദ്ധിച്ചു നോക്കു. റാസയെ ഒരു സിക്‌സര്‍ പറത്തിയശേഷം, മെല്‍ബണിലെ 80 മീറ്റര്‍ നീളമുള്ള ലോങ്ങ് ഓഫിനെ ഗാര്‍ഡ് ചെയ്യുന്ന മസാകഡ്‌സയെ ചലഞ്ചു ചെയ്യത് ലോഫ്റ്റഡ് ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് രാഹുല്‍ പുറത്താകുന്നത്.
ഇനിം SKY യുടെ സ്ട്രാറ്റര്‍ജി ശ്രദ്ധിക്കുക. അയാള്‍ക്കെതിരെ ഡീപ് മിഡ് വിക്കറ്റിലും , ഡീപ്പ് ഫൈന്‍ ലെഗ്ഗിലും ഫീല്‍ഡര്‍മാരെ നിര്‍ത്തിയപ്പോള്‍, വെക്കന്റായ ലോങ്ങ് ഓഫിലൂടെ അയാള്‍ ബൗണ്ടറി കണ്ടെത്തി. ബാക്ക് ഓഫ് ദി ലെങ്ത് ഡെലിവറിയെ ഫീല്‍ഡര്‍ മാരുള്ള ഡീപ് മിഡ്വിക്കറ്റിലേക്കോ, ഡീപ് ഫൈന്‍ ഫൈന്‍ ലെഗ്ഗിലേക്കോ ലോഫ്റ്റ് ചെയ്യാതെ കീപ്പറുടെ തലയ്ക്കു മുകളിലൂടെ സ്‌കൂപ് ചെയ്തു.
തേര്‍ഡ് മാനിലും, ഡീപ് എക്‌സ്ട്രാ കവറിലും, ലോങ്ങ് ഓഫിലും ഫീല്‍ഡര്‍ മാരെയിട്ട്, ഓഫ്‌സൈഡ് പാക്കഡ് ആക്കി വൈഡ് യോര്‍ക്കറുകള്‍ എറിയാന്‍ ശ്രമമുണ്ടായപ്പോള്‍, അയാള്‍ ലെഗ് സൈഡില്‍ ബിഹൈന്റ് ദി സ്‌ക്വയറില്‍ ഇന്നര്‍ റിങ്ങിലുള്ള ഫീല്‍ഡര്‍മാരുടെ തലയ്ക്ക് മുകളിലൂടെ, സ്‌കൂപ് ചെയ്ത് ബൗണ്ടറികള്‍ കണ്ടെത്തി.
പണ്ട് ഡഗ്ലസ്സ് മരിലീയര്‍ സഹീര്‍ഖാനോടും, അഗാര്‍ക്കറിനോടും, കുബ്ലയോടുമോക്കെ ചെയ്തതിന് പലിശയും, കൂട്ടുപലിശയും ചേര്‍ത്തുള്ള തിരിച്ചടവ്. അന്ന് മരീലിയര്‍ക്കെതിരെ എവിടെ ഫീല്‍ഡ് സെറ്റ് ചെയ്യണം എന്ന് അറിയാതെ വിഷമിച്ചു നിന്ന് സൗരവ് ഗാംഗുലിയെക്കാള്‍ പരിതാപകരമായിരുന്നു സിംബാവിയന്‍ ക്യാപ്റ്റന്‍ ക്രൈഗ് ഇര്‍വിന്റെ ഇന്നത്തെ അവസ്ഥ.
Read more
SKY നിശബ്ദനായി പോകുന്ന ഒരു നോക്ക്ഔട്ട് മാച്ചില്‍, മിസ് ഫയര്‍ ചെയ്ത് കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ലോവര്‍ മിഡില്‍ ഓര്‍ഡര്‍ എങ്ങനെ റെസ്‌പോണ്ട് ചെയ്യുമെന്ന ചിന്ത എന്റെ സിരകളില്‍ ഭീതിപടര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ, ഈ മനുഷ്യനിങ്ങനെ അനര്‍ഘനിര്‍ഘളമായ നിര്‍ഝരിയായി മയ്യഴിപുഴപോലെ കണ്ണിന് കുളിര്‍മ്മയേകി ഒഴുക്ക് തുടരട്ടെയന്ന് ആശിച്ചു പോവുകയാണ്.