എടോ നായകൻ ആണെന്ന് ഓർത്ത് ഇമ്മാതിരി പരിപാടി കാണിക്കരുത്, രോഹിത്തിനോട് കലിപ്പായി അശ്വിൻ; സംഭവം ഇങ്ങനെ

ചെന്നൈയിൽ നടന്ന ഇന്ത്യ- ബംഗ്ലാദേശ് ഒന്നാം ടെസ്റ്റിന്റെ 4-ാം ദിവസം ഇന്ത്യൻ നായകൻ രോഹിത് ശർമ്മയോട് രവിചന്ദ്രൻ അശ്വിൻ ദേഷ്യപെടുന്ന ഒരു സംഭവം ഉണ്ടായി. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കുമ്പോൾ മത്സരത്തിലെ താരമായി മാറിയതും അശ്വിൻ തന്നെ ആയിരുന്നു.

ടീം ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിട്ട ആദ്യ ഇന്നിംഗ്‌സിൽ വലംകൈയൻ സ്പിന്നർ ഗംഭീര സെഞ്ച്വറി നേടി. ആദ്യ ഇന്നിംഗ്‌സിൽ വിക്കറ്റ് വീഴ്ത്താൻ സാധിക്കാതിരുന്ന താരം രണ്ടാം ഇന്നിംഗ്‌സിൽ തൻ്റെ സ്പിൻ മാജിക് പ്രദർശിപ്പിച്ചു 6 വിക്കറ്റാണ് സ്വന്തമാക്കിയത്. നാലാം ഇന്നിംഗ്‌സിൽ 515 റൺസിൻ്റെ കൂറ്റൻ സ്‌കോർ പിന്തുടരാൻ ബംഗ്ലാദേശ് ശ്രമിച്ചപ്പോൾ, അശ്വിൻ അവരെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുക ആയിരുന്നു.

42 ഓവറിൽ രവിചന്ദ്രൻ അശ്വിൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുമായി സംഭാഷണം നടത്തി. കൂടുതൽ ഓവർ ബൗൾ ചെയ്യാൻ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നിരുന്നാലും, ശർമ്മ തൻ്റെ ആശയം നിരസിച്ചതിനാൽ, ക്യാപ്റ്റനോട് അദ്ദേഹം പ്രകോപിതനായി. ആ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

IND vs BAN മത്സരത്തിൻ്റെ 3-ാം ദിവസത്തിൻ്റെ അവസാനത്തിൽ അശ്വിന് പകരം രോഹിത് ശർമ്മ പേസർമാർക്ക് ഓവറുകൾ നൽകി എന്നത് ശ്രദ്ധേയമാണ്. ബംഗ്ലാദേശിനെ എത്രയും വേഗം പുറത്താക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. മോശം വെളിച്ചം കാരണം മത്സരം ഓൺ ഫീൽഡ് അമ്പയർമാർ നിർത്തിയപ്പോൾ, മുഹമ്മദ് സിറാജ് ഒരറ്റത്ത് പന്തെറിയുകയായിരുന്നു. എന്നാൽ, മൂന്നാം ദിനം കൂടുതൽ വിക്കറ്റുകൾ വീഴ്ത്താൻ പേസർമാർക്ക് സാധിക്കാത്തതിനാൽ ശർമയുടെ ആശയം ഫലവത്തായില്ല.

Latest Stories

തിരുവനന്തപുരം മെട്രോ ഇനിയും വൈകും; അലൈന്‍മെന്റില്‍ വീണ്ടും മാറ്റങ്ങള്‍; പ്രതിസന്ധിയുടെ കാരണങ്ങള്‍ ഇവ

റൊണാൾഡോയുടെ മൂന്ന് വിരലുകൾ ഉയർത്തിയുള്ള പുതിയ ഗോൾ ആഘോഷത്തിന്റെ പിന്നിലെ രഹസ്യമെന്ത്

വെടിയുതിര്‍ത്താല്‍ ഷെല്ലുകള്‍ കൊണ്ട് മറുപടി നല്‍കും; ഭീകരവാദം അവസാനിപ്പിക്കുന്നതുവരെ പാകിസ്ഥാനുമായി ചര്‍ച്ചകള്‍ക്കില്ലെന്ന് അമിത്ഷാ

സിപിഎം മുഖപത്രം മോഹന്‍ലാലിന്റെ അമ്മയെ 'കൊന്നു'; സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം; ഒടുവില്‍ മാപ്പ് പറഞ്ഞ് ദേശാഭിമാനി

WTC 2023-25: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ വിജയിച്ചതിന് ശേഷമുള്ള ഏറ്റവും പുതിയ ചിത്രം ഇങ്ങനെ

ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യ ചരിത്ര സ്വർണ്ണത്തിനരികിൽ

മലിനീകരണ പ്രശ്‌നം, മെഴ്‌സിഡിസ് ബെന്‍സിന് നോട്ടീസ്; മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

വിജയ്‌ക്കൊപ്പം ഗോസിപ്പ് കോളങ്ങളില്‍ സിമ്രാനും! നടിയുടെ അഭ്യര്‍ത്ഥന തള്ളി ദളപതി? മാപ്പ് പറയാന്‍ ആവശ്യപ്പെട്ട് നടി

IND vs BAN: കന്നി ടെസ്റ്റ് വിജയത്തില്‍ തൃപ്തനോ?, ഗംഭീറിന്‍റെ പ്രതികരണം ഇങ്ങനെ

കേരളത്തില്‍ അടുത്ത രണ്ടു ദിവസം ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം നിരോധിച്ചു