ഇന്ത്യൻ ജേഴ്സി മാറ്റി ജഡേജക്ക് ചെന്നൈ സൂപ്പർ കിംഗ് ജേഴ്സി നൽകുക, അതിട്ടാൽ മാത്രമേ അയാൾക്ക് ഫിനിഷിംഗ് ടച്ച് വരൂ; സൂപ്പർ താരത്തിന് ട്രോളോട് ട്രോൾ

ചില അപകടങ്ങൾ സംഭവിക്കുന്നതിന് മുമ്പ് ചില സൂചനകൾ നമുക്ക് കിട്ടും, ആ സൂചന കാണുമ്പോൾ തന്നെ അത് ഒഴിവാക്കി കൂടുതൽ ശ്രദ്ധയോടെ മുന്നോട്ട് പോകാൻ നമുക്ക് പറ്റും. ഇനി അപകടം ഒന്നും വരില്ലെന്നേ, നമുക്ക് ഇതൊന്നും വിഷയമല്ല എന്ന മട്ടിൽ അതിനെ ശ്രദ്ധിക്കാതെ പോയാലോ- ചിലപ്പോൾ വലിയ പണി കിട്ടും. സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ട അവസ്ഥ പോലെ. അത്തരത്തിൽ ഇപ്പോൾ പരിഹരിച്ചാൽ വലിയ കുഴപ്പം ഒന്നും ഇല്ലാതെ മുന്നോട്ട് പോകാൻ പറ്റുന്ന ഒരു പ്രശ്നം ഇന്ത്യക്കുണ്ട്. സംഭവം മറ്റൊന്നും അല്ല ഇന്ത്യൻ ഓൾ റൗണ്ടറുമാരായ ജഡേജയുടെയും അക്സറിന്റെയും ഫോം സംബന്ധിച്ചാണ്.

രവീന്ദ്ര ജഡേജ ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറുമാരുടെ പട്ടിക എടുത്താൽ അതിൽ മുന്നിൽ ഉള്ള പേരാണ്. ബാറ്റിംഗിലും ബോളിങ്ങിലും ഫീൽഡിങ്ങിലും എല്ലാം ജഡേജ മികച്ചവനാണ് എന്നത് ഈ കാലഘട്ടത്തിൽ നമുക്ക് മനസ്സിലായിട്ടുണ്ട്. എന്നാൽ കുറച്ചുകാലങ്ങളായി ജഡേജ ബോളിങ്ങിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും ബാറ്റിംഗിൽ അത്ര മികവ് കാണിക്കുന്നില്ല. താരത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഇമ്പാക്ട് ഇല്ലെന്ന് സാരം. അതെ സമയം യുവതാരം അക്‌സർ ആകട്ടെ ബാറ്റിംഗിൽ തിളങ്ങുന്നുണ്ടെങ്കിലും ബോളിങ്ങിൽ മോശം പ്രകടനമാണ് നടത്തുന്നതെന്ന് പറയാം.

ജഡേജയുടെ കാര്യം ശരിക്കും കഷ്ടമാണ്. താരം ബാറ്റിംഗിൽ കുറച്ചുകാലമായി ഒട്ടും ആത്മവിശ്വാസത്തിൽ അല്ല ക്രീസിൽ ഇറങ്ങുന്നത്. ക്രീസിൽ എത്തി വന്നയുടനെ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ തകർത്തടിക്കുക എന്നതാണ് അയാളുടെ റോൾ. പക്ഷെ അയാൾക്ക് ഇപ്പോൾ അത് സാധിക്കുന്നില്ല. ഒരു ഓൾ റൗണ്ടർ എന്ന നിലയിൽ ഈ കാലയളവിൽ തിളങ്ങുന്നത് എന്നതിനെക്കാൾ ഉപരി ഒരു ബോളർ എന്ന നിലയിലാണ് താരം മുന്നേറിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ അയാൾ ഒരു ബോളർ എന്ന നിലയിൽ ചുരുങ്ങപെടുന്നു എന്നതാണ് യാഥാർഥ്യം.

ചെന്നൈ സൂപ്പർ കിങ്സിനെ ഈ വര്ഷം ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടാൻ സഹായിച്ചത് താരത്തിന്റെ മികവ് ആയിരുന്നു. ആ മത്സരത്തിൽ ബൗണ്ടറിയിലൂടെ ചെന്നൈയെ കിരീടം നേടാൻ സഹായിച്ച ആ ബാറ്റിംഗ് മികവ് ഇന്ത്യൻ ജേഴ്സിയിൽ ആവർത്തിക്കപ്പെടണം. നിലവിലെ ബാറ്റിംഗ് ഫോമിൽ അത് അയാൾക്ക് പറ്റില്ല.

ഇന്നലെ നടന്ന മത്സരത്തിലേക്ക് ഒന്ന് നോക്കാം, ഓസ്‌ട്രേലിയക്ക് എതിരെ കൂറ്റൻ സ്കോർ പിന്തുടരുമ്പോൾ ആവശ്യമായ അടിത്തറ ഇന്ത്യക്ക് കിട്ടിയതാണ്. എന്നാൽ ആ മികച്ച അടിത്തറ കിട്ടിയിട്ടും അതുമുതലാക്കാൻ ഇന്ത്യക്ക് ആയില്ല. കോഹ്‌ലി, രോഹിത്, ശ്രേയസ്, തുടങ്ങിയവർ ഒഴിച്ച് ബാക്കി താരങ്ങൾ നിരാശപെടുത്തിയത് ഇന്ത്യയെ ചതിച്ചപ്പോൾ 35 റൺ എടുത്ത ജഡേജയുടെ ബാറ്റിംഗ് കണ്ട ഇന്ത്യൻ ആരാധകർ കലിപ്പിലായി. ഒട്ടും ടൈമിംഗ് ഇല്ലാതെ, ആത്മവിശ്വാസം ഇല്ലാതെ ക്രീസിൽ നിന്ന ജഡേജ പതറി. പലപ്പോഴും ഫിനിഷിങ് മികവിലൂടെ ടീമിനെ രക്ഷിച്ചിട്ടുള്ള ജഡേജയുടെ ബാറ്റിംഗ് മികവിന് എന്ത് പറ്റിയെന്നാണ് ആരാധകർ ചോദിക്കുന്നത്.

അതിനാൽ തന്നെ ബാറ്റിംഗിന് ഇറങ്ങുമ്പോൾ ചെന്നൈ ജേഴ്സിയിട്ട് താരത്തെ ഇറക്കുക എന്നതാണ് ട്രോളന്മാർ പറയുന്ന കാര്യം. ചെന്നൈ ജേഴ്സിയിൽ ആകുമ്പോൾ താരം കളിക്കുമെന്നും ആരാധകർ പറയുന്നു. ജഡേജ എത്രയും വേഗം ഫോമിൽ എത്തേണ്ടത് വളരെ അത്യാവശ്യം ആണെന്ന് പറയാതിരിക്കാൻ പറ്റില്ല. അയാളിൽ നിന്ന് മികച്ച പ്രകടനങ്ങൾ ടീം പ്രതീക്ഷിക്കുന്നു.

Latest Stories

BGT 2025: ബുംറയുടെ അഭാവം ഇന്ത്യക്ക് കിട്ടിയത് എട്ടിന്റെ പണിയായി; സിഡ്‌നിയിൽ ഓസ്‌ട്രേലിയയുടെ സംഹാരതാണ്ഡവം

ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ല!; കര്‍ണാടക ആര്‍ടിസിക്ക് പിന്നാലെ നമ്മ മെട്രോ നിരക്കും ഇരട്ടിയാക്കാന്‍ അനുമതി; പോക്കറ്റടിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍; വ്യാപക പ്രതിഷേധം

ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം തള്ളി; രണ്ട് ആശുപത്രികള്‍ കൂടി ഒഴിയാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍; ഹമാസിനെതിരെയുള്ള യുദ്ധം വടക്കന്‍ ഗാസയിലേക്ക് വ്യാപിപ്പിച്ചു

BGT 2025: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; താരങ്ങളുടെ പ്രകടനത്തിൽ വൻ ആരാധക രോക്ഷം

എണ്‍പത് സെഷനുകള്‍; നാലു വേദികള്‍; 250ലധികം അതിഥികള്‍; യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒമ്പതുമുതല്‍

"വിനീഷ്യസ് അടുത്ത മത്സരത്തിൽ കളിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച് മകന്‍; സ്വമേധയാ കേസെടുത്ത് പൊലീസ്

ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേടാം; സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 8 മുതല്‍

അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം; എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍