അടുത്ത വർഷം എെപിഎൽ വിദേശത്ത് നടത്തുമെന്നു റിപ്പോർട്ട്. ഇന്ത്യയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തിനു പുറത്തേക്ക് എെപിഎല്ലിന്റെ വേദി മാറ്റാനായി ആലോചിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പ് 2019ലെ ഏപ്രിൽ- മേയ് മാസത്തിലായിരിക്കും നടക്കുക. ഇതേ സമയം തന്നെയാണ് സാധാരണ എെപിഎൽ നടത്തുന്നത്. അതു കൊണ്ട് ദക്ഷിണാഫ്രിക്കയിൽ വച്ച് എെപിഎൽ നടത്താന്നാണ്ബിസിസിഎെ ആലോചിക്കുന്നത്.
ഇതിനു മുമ്പ് ദക്ഷിണാഫ്രിക്ക 2009 ൽ എെപിഎൽ വേദിയായിരുന്നു. ഇംഗ്ലണ്ടിനെ മറികടന്നാണ് അന്ന് ദക്ഷിണാഫ്രിക്ക എെപിഎൽ മത്സരങ്ങൾക്ക് വേദിയായി മാറിയത്. ഇതു കൂടാതെ 2014ൽ ആദ്യ രണ്ടാഴ്ചയിലെ ഐപിഎൽ മത്സരങ്ങൾ യുഎഇയിലാണ് നടത്തിയത്. ആ വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം പരിഗണിച്ചായിരുന്നു ഇത്. പിന്നീട് മത്സരങ്ങൾ ഇന്ത്യയിലേക്കു തന്നെ മാറ്റിയിരുന്നു.
Read more
ദക്ഷിണാഫ്രിക്കയിലും തെരഞ്ഞെടുപ്പ് നടക്കുന്ന സമയമാണ് ഏപ്രിൽ മേയ് മാസമെന്നത് എെപിഎൽ നടത്തുന്നതിനു ബിസിസിഐക്കു വെല്ലുവിളിയാണ്. ഇതു കൂടാതെ ലോകകപ്പിന്റെ മത്സരക്രമം കൂടി പരിഗണിക്കും. ബിസിസിഐ വേദി മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ധാരാളം സമയമുള്ളതിനാൽ ഇക്കാര്യമെല്ലാം പരിഗണിച്ചു മാത്രമേ ബിസിസിഐ വിഷയത്തിൽ തീരുമാനം എടുക്കൂ.