കോഹ്‌ലിക്ക് പകരക്കാരനാകാൻ റിയാൻ പരാഗിന് എളുപ്പത്തിൽ സാധിക്കും, അവനോളം മിടുക്കുള്ളവർ ഇന്ന് ചുരുക്കം: ഹർഭജൻ സിംഗ്

രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ജൂൺ 29-ന് ടി20 ലോകകപ്പ് 2024 വിജയിച്ച് മിനിറ്റുകൾക്ക് ശേഷം T20I-കളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. കളിയിലെ രണ്ട് മഹാന്മാരും ഫോർമാറ്റിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചതോടെ, അവരുടെ പിൻഗാമികളെക്കുറിച്ചുള്ള ചർച്ചകൾ കത്തിപ്പടർന്നു. പലരും തങ്ങളുടെ അഭിപ്രായങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ട് പറഞ്ഞു. മുൻ ഇന്ത്യൻ സ്പിന്നർ, ഹർഭജൻ സിംഗ് യശസ്വി ജയ്‌സ്വാളിനെ രോഹിതിൻ്റെ പിൻഗാമിയായും റിയാൻ പരാഗിനെ കോഹ്‌ലിയുടെ മധ്യനിര ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും പറ്റുന്ന താരാമായിട്ടും നിർദേശിച്ചു.

ടെസ്റ്റിലും ഏകദിനത്തിലും രോഹിതും വിരാടും തുടരുന്നുവെന്നതും രോഹിത് രണ്ട് ഫോർമാറ്റിലും ടീമിനെ നയിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്. ടെസ്റ്റിൽ ഇന്ത്യയുടെ സ്റ്റാൻഡേർഡ് ഓപ്പണിംഗ് ജോഡിയായി മാറിയ രോഹിത്-ജയ്‌സ്വാൾ ജോഡികൾ മികച്ച പ്രകടനമാണ് നടത്തിയതെന്നതും എടുത്തുപറയേണ്ടതാണ്.

“യശസ്വി ഒരു മികച്ച കളിക്കാരനാണ്. ഒരു ഓപ്പണർ എന്ന നിലയിൽ രോഹിത് ശർമ്മയുടെ ശൂന്യത നികത്താൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് തോന്നുന്നു. വ്യക്തമായും, രോഹിത് ശർമ്മയാകുന്നത് ഒരു വർഷത്തെ പ്രക്രിയയായിരുന്നില്ല, രോഹിത് പോലും രോഹിത് ശർമ്മയാകുന്നത് നീണ്ട പ്രക്രിയയായിരുന്നു.”

“ഒപ്പം വിരാട് വിരാട് കോഹ്‌ലിയായി മാറുക എന്നതും ബുദ്ധിമുട്ടാകും. ഇവരെ മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ച് നിങ്ങൾ സംസാരിക്കുകയാണെങ്കിൽ, അത് എളുപ്പമുള്ള ജോലിയായിരിക്കില്ല. പക്ഷേ, ഇന്ത്യയിൽ നമുക്കുള്ള പ്രതിഭകൾ യശസ്വിയാണ്, മധ്യനിരയെക്കുറിച്ച് പറയുകയാണെങ്കിൽ റിയാൻ പരാഗ് തന്നെയാണെന്ന് എനിക്ക് ഉറപ്പുണ്ട്.” ഹർഭജൻ പറഞ്ഞു.

“വരാനിരിക്കുന്ന ഭാവിയിൽ ഇന്ത്യയ്‌ക്കായി മത്സരങ്ങൾ വിജയിപ്പിക്കുന്നത് കാണാൻ കഴിയുന്ന അത്തരത്തിലുള്ള ഒരു കളിക്കാരനാണ് പരാഗ്. ഐപിഎല്ലിൽ നമ്മൾ കണ്ട ഒരുപാട് യുവതാരങ്ങളുണ്ട്. ഓരോ സീസണിലും ഒരു പുതിയ നായകൻ ഉയർന്നുവരുന്നു. അവർക്ക് കൂടുതൽ ക്രിക്കറ്റ് കളിക്കാൻ കിട്ടിയാൽ അവർക്ക് നന്നായി അറിയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.