സഞ്ജുവും പന്തും അല്ല റിയാൻ പരാഗ് അടുത്ത സൂപ്പർ താരം, പ്രതികരണവുമായി ട്വിറ്ററിൽ ആരാധകർ

നവംബർ 17 വ്യാഴാഴ്ച സിക്കിമിനെതിരായ തന്റെ ടീമിന്റെ വിജയ് ഹസാരെ ട്രോഫി 2022 മത്സരത്തിൽ അസം ബാറ്റർ റിയാൻ പരാഗ് മികച്ച ഫോം പ്രകടിപ്പിച്ചു, മികച്ച സെഞ്ച്വറി നേടി. മത്സരത്തിൽ 93 പന്തിൽ 128 റൺസ് താരം മികച്ച പ്രകടനം നടത്തിയ ശേഷമാണ് പുറത്തായത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര മത്സരത്തിൽ പരാഗിന്റെ പേരിൽ രണ്ട് സെഞ്ച്വറികൾ ഉണ്ട് എന്നത് ശ്രദ്ധേയമാണ്.

തന്റെ ടീമിന്റെ ഓപ്പണിംഗ് മത്സരത്തിൽ രാജസ്ഥാനെതിരെ 117 റൺസിന്റെ തകർപ്പൻ ഇന്നിങ്‌സോടെയാണ് പ്രതിഭാധനനായ യുവതാരം തന്റെ പ്രചാരണം ആരംഭിച്ചത്. 50 ഓവർ ടൂർണമെന്റിൽ പരാഗിന്റെ ബാറ്റിംഗ് മികവിനെ അഭിനന്ദിച്ച് നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ എത്തി.

കളിക്കളത്തിലെ അമിത ആവേശത്തിന്റെ പേരിൽ എന്നാൽ അതിനൊത്ത മികവ് പുലർത്താത്ത പേരിൽ വലിയ വിമര്ശനമാണ്. വലിയ ഇന്നിങ്‌സുകൾ ഒന്നും കളിച്ചില്ലെങ്കിലും ഷോക്ക് കുറവില്ല എന്നാണ് താരത്തിനെക്കുറിച്ച് ആരാധകർ പറയുന്നത്. എന്നാൽ സമീപകാലത്ത് മികച്ച പ്രകടനങ്ങൾ നടത്തി താരം മനോഹരമായി തിരിച്ചുവരികയാണ്. മികച്ച ഫീൽഡർ കൂടി ആയതിനാൽ താരം കൂടുതൽ കരുത്ത് തെളിയിച്ചാൽ ടീമിൽ സ്ഥിരസത്നാം ഉറപ്പിക്കും.

ഇക്കഴിഞ്ഞ ഐപിഎലില്‍ ഫിനിഷറുടെ റോളില്‍ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ഭാവിയില്‍ ലോകോത്തര ഫിനിഷറാവാന്‍ തനിക്കു കഴിയുമെന്ന പ്രത്യാസ പങ്കുവെച്ച് യുവതാരം റിയാന്‍ പരാഗ് നേരത്തെ രംഗത്ത് വർന്നിരുന്നു. എംഎസ് ധോണിയുടെ വഴിയേ പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും 6-7 പൊസിഷനുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് ലക്ഷ്യമെന്നും താരം വെളിപ്പെടുത്തി.

‘ആറ്, ഏഴ് സ്ഥാനങ്ങള്‍ ബാറ്റ് ചെയ്യാന്‍ ഒരിക്കലും എളുപ്പമല്ല. ആളുകളുടെ വിചാരം ക്രീസിലെത്തിയാല്‍ ഉടന്‍ തന്നെ ഒരു ടെന്‍ഷനുമില്ലാതെ സിക്സടിക്കാമെന്നാണ്. പക്ഷെ അവര്‍ കരുതുന്നതു പോലെയല്ല കാര്യങ്ങള്‍. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ചില നല്ല ഇന്നിംഗ്സുകള്‍ കളിക്കാന്‍ എനിക്കു കഴിഞ്ഞു. പക്ഷെ എനിക്കു കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുമായിരുന്നു.’

‘ബാറ്റ് ചെയ്യുന്ന പൊസിഷനില്‍ ഞാന്‍ ഹാപ്പിയാണ്. പക്ഷെ സ്വന്തം പ്രകടനത്തില്‍ എനിക്കു വലിയ സന്തോഷമില്ല. ആറ്, ഏഴ് പൊസിഷനുകള്‍ സ്വന്തമാക്കി വയ്ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ലോക ക്രിക്കറ്റില്‍ തന്നെ ഒരാള്‍ക്കു മാത്രമേ അതിനു കഴിഞ്ഞിട്ടുള്ളൂ. എംഎസ് ധോണിയാണ് അത്.’

‘അദ്ദേഹത്തെ മാറ്റിനിര്‍ത്തിയാല്‍ മറ്റാരും എന്റെ മനസ്സിലേക്കു വരുന്നില്ല. ഞാനും ധോണിയുടെ വഴിയെ പോകുവാനാണ് ആഗ്രഹിക്കുന്നത്. ഇതുവരെ നേടിയെടുത്ത അനുഭവസമ്പത്തെല്ലാം വരാനിരിക്കുന്ന വര്‍ഷം നന്നായി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ’ പരാഗ് പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം