'മറ്റുള്ളവര്‍ എന്തുപറയുന്നു എന്ന് എനിക്ക് പ്രശ്‌നമല്ല'; ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരനെ തിരഞ്ഞെടുത്ത് റിക്കി പോണ്ടിംഗ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ‘എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരന്‍’ എന്ന നാമകരണം ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസിന് ഓസ്‌ട്രേലിയിന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും വിരാട് കോഹ്ലിയെയും ഒഴിവാക്കിയാണ് പോണ്ടിംഗിന്റെ ഈ തിരഞ്ഞെടുപ്പ് എന്നതാണ് ശ്രദ്ധേയം.

ജാക്വിസ് കാലിസാണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച താരം. മറ്റുള്ളവര്‍ എന്തുപറയുന്നു എന്ന് എനിക്ക് പ്രശ്‌നമല്ല, 13000ത്തില്‍ അധികം റണ്‍സും 44-45 സെഞ്ചുറികളും 300ല്‍ അധികം വിക്കറ്റുകളും നേടിയ മറ്റൊരു താരമുണ്ടോ. 300 ടെസ്റ്റ് വിക്കറ്റുകളോ 45 ടെസ്റ്റ് സെഞ്ചുറികളോ മാത്രമായി നേടിയ താരങ്ങളുണ്ടായിരിക്കും എന്നാല്‍ ഇത് രണ്ടും നേടിയ ഒരേയൊരു താരമെയുള്ളു, അത് കാലിസാണ്.

ക്രിക്കറ്ററാകാന്‍ ജനിച്ച താരമാണ് കാലിസ്. ഇതിനെല്ലാം പുറമെ സ്ലിപ്പില്‍ അസാധാരണ ക്യാച്ചിംഗ് മികവുകൊണ്ടും കാലിസ് മികവ് കാട്ടി. ഒരുപക്ഷെ സ്ലിപ്പ് ഫീല്‍ഡറെന്ന നിലയില്‍ കാലിസിന്റെ മികവ് ആധികമാരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ഒതുങ്ങികൂടുന്ന കാലിസിന്‍റെ വ്യക്തിത്വം കൊണ്ട് അദ്ദേഹം മാധ്യമങ്ങളാല്‍ കൊണ്ടാടപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ പ്രകടനങ്ങളെ വിസ്മൃതിയിലാക്കാന്‍ എളുപ്പമാണ്- പോണ്ടിംഗ് പറഞ്ഞു.

Read more

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് ജാക്വസ് കാലിസ് പരക്കെ കണക്കാക്കപ്പെടുന്നത്. മികച്ച ടെസ്റ്റ് ബാറ്റിംഗ് ശരാശരി 55.37 ഉം ബൗളിംഗ് ശരാശരി 32.65 ഉം ഉള്ള കാലിസ് ഒരു ദശാബ്ദത്തിലേറെയായി ദക്ഷിണാഫ്രിക്കയുടെ വിജയത്തില്‍.നിര്‍ണായക പങ്കുവഹിച്ചു, വിശ്വസനീയമായ ഒരു ഫീല്‍ഡര്‍ എന്നതിലുപരി ബാറ്റും ബോളും ഉപയോഗിച്ച് ഒരു മത്സരത്തിന്റെ ഗതി മാറ്റാന്‍ കഴിവുള്ള താരമായിരുന്നു കാലിസ്.