ഇന്ത്യയോട് 'ബിഗ് നോ' പറഞ്ഞ പോണ്ടിംഗ് ഇംഗ്ലണ്ടിന്റെ പരിശീലകനാകുന്നു?, റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് താരം

2023 ഏകദിന ലോകകപ്പിലും 2024 ടി20 ലോകകപ്പിലും കിരീടം നിലനിര്‍ത്തുന്നതില്‍ ഇംഗ്ലണ്ട് ടീം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മാത്യു മോട്ടിനെ കഴിഞ്ഞ മാസം പുറത്താക്കിയ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) പുതിയ വൈറ്റ് ബോള്‍ ഹെഡ് കോച്ചിനെ തിരയുകയാണ്. സെപ്തംബര്‍ 11 ന് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ട് മള്‍ട്ടി ഫോര്‍മാറ്റ് വൈറ്റ് ബോള്‍ പരമ്പരയക്കായി ഇടക്കാല അടിസ്ഥാനത്തില്‍ ചുമതലയേല്‍ക്കാന്‍ അസിസ്റ്റന്റ് കോച്ച് മാര്‍ക്കസ് ട്രെസ്‌കോത്തിക്കിനോട് ഇസിബി ആവശ്യപ്പെട്ടിട്ടുണ്ട്.

മാത്യു മോട്ടിന്റെ വിടവാങ്ങലിന് ശേഷം, നിരവധി മുന്‍ കളിക്കാരും മുന്‍നിര പരിശീലകരും ഇതിനകം തന്നെ അവരുടെ പേര് ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ജോലിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഐസിസി ക്രിക്കറ്റ് റിവ്യൂ പോഡ്കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍, മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിനോട് ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ കോച്ചാകാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അന്താരാഷ്ട്ര രംഗത്ത് പരിശീലക വേഷങ്ങളില്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു.

ഇല്ല, യഥാര്‍ത്ഥത്തില്‍ ഞാന്‍ അത് ഒരിക്കലും പരിഗണിക്കില്ല. ഒരു അന്താരാഷ്ട്ര ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അതിന് കൂടുതല്‍ സമയം മാറ്റി വയ്‌ക്കേണ്ടതുണ്ട്. എനിക്ക് മറ്റ് പ്രതിബദ്ധതകളും ഉണ്ട്, എന്റെ ടിവി വര്‍ക്കുകളും ഞാന്‍ ചെയ്യുന്ന കാര്യങ്ങളും കൂടാതെ മാന്യമായ ഒരു ഹോം സമയവും. ഇത് സന്തുലിതമാക്കാന്‍ ഞാന്‍ ശ്രമിക്കുന്നു, എന്തായാലും കഴിഞ്ഞ രണ്ട് വര്‍ഷമായി എനിക്ക് അത് ലഭിച്ചിട്ടില്ല.

മറ്റ് അന്താരാഷ്ട്ര ടീമുകളെ പരിശീലിപ്പിക്കുന്നത് വ്യത്യസ്തമായ ഒരു കാര്യമാണ്. ഒരു ഓസ്ട്രേലിയക്കാരന് ഇംഗ്ലണ്ടിനെ പരിശീലിപ്പിക്കുന്നത് അല്‍പ്പം വ്യത്യസ്തമായ ഒന്നായിരിക്കാം. എന്നാല്‍ ഇപ്പോള്‍ എനിക്ക് ആവശ്യത്തിലധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്- പോണ്ടിംഗ് പറഞ്ഞു.

Latest Stories

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ

കിസ്സിങ് സീനിടെ നിര്‍ത്താതെ ചുംബിച്ചു, സംവിധായകന്‍ കട്ട് വിളിച്ചത് കേട്ടില്ല, നായിക എന്നെ തള്ളിമാറ്റി: കലൈയരസന്‍