അഭിനന്ദിച്ചവനിട്ട് തന്നെ പണിയണമായിരുന്നോ റിങ്കു മോനെ, സിക്സ് വഴങ്ങിയതിനേക്കാൾ യാഷിന് വലിയ വിഷമം സമ്മാനിച്ച് യുവതാരം ; ഗുജറാത്ത് ആരാധകർ എയറിൽ കയറ്റാൻ കാരണം ഇത്

ഈ സീസണിൽ കൊൽക്കത്ത ജയിച്ച ആദ്യ മത്സരം സ്വന്തം മണ്ണിൽ ബാംഗ്ലൂരിനെതിരെ നടന്ന പോരാട്ടമായിരുന്നു. 81 റൺസിനാണ് നിറഞ്ഞ് കവിഞ്ഞ ഗ്യലറിക്ക് മുന്നിലാണ് അന്ന് ടീം വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത വലിയ ഒരു തകർച്ചയെ നേരിടുമ്പോൾ ആണ് ക്രീസിൽ ഉറച്ച താക്കൂർ – റിങ്കു സിംഗ് അവരെ മത്സരത്തിലേക്ക് കൊണ്ടുവന്നതും 200 റൺസ് കടത്തിയതും.

ഈ ജയത്തിന് ശേഷം നിറഞ്ഞ് കവിഞ ഗ്യാലറിക്ക് നന്ദി പറഞ്ഞു കൊണ്ട് റിങ്കു സിങ് ഇട്ട പോസ്റ്റിന്റെ താഴെ കമ്മെന്റ് ചെയ്ത പ്രമുഖ ക്രിക്കറ്റ് താരമായിരുന്നു ഗുജറാത്തിന്റെ യാഷ് ദയാൽ , റിങ്കുവിന്റെ പേസ്റ്റിന്റെ താഴെ “നിങ്ങൾ വലിയ താരമാണ് ഭായ്” എന്ന കമ്മെന്റാണ് താരം നടത്തിയത്. അതിന് താഴെ റിങ്കു അദ്ദേഹത്തിന് നന്ദി പറയുകയും ചെയ്തു.

ഏന്നാൽ ഇന്നലെ നടന്ന ഈ ടൂർണമെൻ്റിലെ ഏറ്റവും ആവേശകരമായ കൊൽക്കത്ത – ഗുജറാത്ത് പോരാട്ടത്തിൽ അവസാന ഓവറിൽ 29 റൺസ് വേണ്ട കൊൽക്കത്തയെ അവരുടെ കടുത്ത ആരാധകർ പോലും വിശ്വസിക്കാത്ത രീതിയിൽ ആദ്യ 5 പന്തും സിക്സുകൾ നേടി റിങ്കു വിജയിപ്പിക്കൂമ്പോൾ ബോൾ ചെയ്തത് കഴിഞ്ഞ ദിവസത്തെ പോസ്റ്റിൽ അദ്ദേഹത്തെ പുകഴ്ത്തി കമ്മെന്റ് ചെയ്ത അതെ യാഷ് ദയാൽ തന്നെ.

ചുരുക്കി പറഞ്ഞാൽ പുകഴ്ത്തി പറഞ്ഞവൻ തന്നെ പണി തന്നപ്പോൾ സങ്കടപ്പെട്ട താരത്തെ ഗുജറാത്ത് ആരാധകർ തന്നെ എയറിൽ കയറ്റുകയാണ് , ആവശ്യമില്ലാത്ത അഭിപ്രായം പറഞ്ഞതിന് .

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്