ഐപിഎല്‍ 2025 ലേലത്തില്‍ എന്‍റെ മൂല്യം എന്ത്?; ക്യാപിറ്റല്‍സുമായുള്ള തന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് തുടക്കമിട്ട് പന്ത്

ഐപിഎല്‍ 2025 ലേലത്തില്‍ തന്റെ മൂല്യത്തെ കുറിച്ച് ആരാധകരോട് ചോദിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം ഋഷഭ് പന്ത്. ഐപിഎല്‍ 2025-ന് മുമ്പ് മെഗാ ലേലത്തില്‍ താന്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ എത്ര വിലയ്ക്ക് വില്‍ക്കപ്പെടും എന്നാണ് താരം ആരാധകരോട് എക്‌സിലൂടെ ചോദിച്ചത്.

പന്ത് ഡല്‍ഹി ടീമിലെ ഒരു പ്രധാന കളിക്കാരനാണ്, അദ്ദേഹത്തിന്റെ ട്വീറ്റ് പലരെയും ഞെട്ടിച്ചേക്കാം. 2022 ഡിസംബറില്‍ ഒരു വാഹനാപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് മുന്‍ സീസണ്‍ നഷ്ടപ്പെട്ടതിന് ശേഷം അദ്ദേഹം ഐപിഎല്‍ 2024 തിരിച്ചെത്തി. ഈ സീസണില്‍ താരം 13 ഇന്നിംഗ്സുകളില്‍ നിന്ന് 40.54 ശരാശരിയില്‍ 446 റണ്‍സ് നേടി. എന്നിരുന്നാലും, ഏഴ് വിജയങ്ങളും അത്രയും തോല്‍വികളുമായി ഡല്‍ഹി ആറാം സ്ഥാനത്താണ് ഫിനീഷ് ചെയ്തത്.

ഋഷഭ് പന്തിനെ ഫ്രാഞ്ചൈസി നിലനിര്‍ത്തുമെന്ന് ഡിസി സഹ ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍ സ്ഥിരീകരിച്ചു. കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, കുല്‍ദീപ് യാദവ്, അഭിഷേക് പോറെല്‍, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ് എന്നിവരെ നിലനിര്‍ത്താന്‍ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ഫ്രാഞ്ചൈസിക്ക് അഞ്ച് ക്യാപ്ഡ് താരങ്ങളെയും രണ്ട് അണ്‍ക്യാപ്പ്ഡ് കളിക്കാരെയും നിലനിര്‍ത്താം.

ഞങ്ങള്‍ക്ക് നല്ല കളിക്കാരുണ്ട്, അവരില്‍ ചിലരെ നിലനിര്‍ത്തും. ഋഷഭ് പന്ത് ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കും, ജിഎംആറുമായും ഞങ്ങളുടെ ക്രിക്കറ്റ് ഡയറക്ടര്‍ സൗരവ് ഗാംഗുലിയുമായും ചര്‍ച്ച ചെയ്ത ശേഷം ഞങ്ങള്‍ തീരുമാനമെടുക്കും. അക്സര്‍ പട്ടേല്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, കുല്‍ദീപ് യാദവ്, അഭിഷേക് പോറല്‍, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ് എന്നിവരെയും ലേലത്തിന് മുമ്പ് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐപിഎല്‍ കിരീടം നേടാത്ത മൂന്ന് ടീമുകളില്‍ (ആര്‍സിബി, പിബികെഎസ്) ഡിസി ഉള്‍പ്പെടുന്നു.

Read more