റിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിന്‌ കൊടുത്തത് മുട്ടൻ പണി; ടീമിന്റെ സഹ ഉടമയുമായി തർക്കം; സംഭവം ഇങ്ങനെ

അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎൽ മെഗാ താരലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്‌റ്റൻ റിഷഭ് പന്ത് ഉണ്ടായിരിക്കില്ല എന്ന വാർത്ത നേരത്തെ വന്നിരുന്നു. ടീം മാനേജ്‌മന്റ് അടുത്ത സീസൺ കൂടെ പന്തിനെ നിലനിർത്താനാണ് പദ്ധതി ഇട്ടിരുന്നത്. അതുമായി ബന്ധപ്പെട്ട ടീമിന്റെ സഹ ഉടമയായ കിരണ്‍ കുമാറുമായി പന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ അതിന് ശേഷം താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്യ്ത കുറിപ്പാണ് അവരുടെ പദ്ധതികളെ എല്ലാം തകിടം മറിച്ചത്.

‘ഞാന്‍ ലേലത്തിലേക്കെത്തിയാല്‍ ഞാന്‍ വിറ്റുപോവുമോ ഇല്ലയോ, എത്ര പണം കിട്ടും’ എന്നായിരുന്നു പന്ത് എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇത് ടീം മാനേജ്മെന്റിന് അദ്ദേഹത്തോടുള്ള വിധ്വേഷത്തിന് കാരണമായി. റിഷഭ് പന്തിനെ ടീം നിലനിർത്തുമെന്ന് അറിയിച്ചതിന് ശേഷവും താരം ഇത്തരം പ്രവർത്തി ചെയ്തത് മോശമായി പോയി എന്ന് ഡൽഹി മാനേജ്മെന്റ് വൃത്തങ്ങളിലൊരാള്‍ ക്രിക്ക് ബസിൽ പ്രതികരിച്ചിരുന്നു.

ടീം സഹ ഉടമയായ കിരൺ കുമാറുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയിൽ അഭിപ്രായ ഭിന്നത ഉണ്ടായെന്നും അടുത്ത വർഷത്തെ ഐപിഎലിൽ ഡൽഹി ടീമിൽ റിഷഭ് പന്തിനെ നിലനിർത്താൻ ശ്രമിക്കില്ലെന്നും ആണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.

മെഗാ താരലേലത്തിൽ പന്ത് പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഔദ്യോഗീക തീരുമാനം വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം. ഒക്ടോബർ 31 ആം തിയതിയാണ് ടീമുകൾ റീറ്റെയിൻ ചെയ്യുന്ന താരങ്ങളെ പ്രഖ്യാപിക്കേണ്ട അവസാന തീയതി. മുംബൈ ഇന്ത്യൻസിൽ നിന്നും രോഹിത്ത് ശർമ്മയും ഇത്തവണത്തെ മെഗാ താരലേലത്തിൽ പങ്കെടുക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ട്.

Latest Stories

പാലക്കാട് രാഷ്ട്രീയം ചുട്ടുപൊള്ളുന്നു; ഡോ പി സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും; നിര്‍ണായക പത്രസമ്മേളനം രാവിലെ പത്തിന്; അവസരം മുതലാക്കാന്‍ സിപിഎം

പി സരിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ നേതൃയോഗം വിളിച്ച് കെപിസിസി; കെ സുധാകരന്റെ കണ്ണൂരിലെ പരിപാടികള്‍ റദ്ദാക്കി

പി സരിന് പിന്തുണ നല്‍കാന്‍ സിപിഎം; സ്ഥാനാര്‍ത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്ന് സെക്രട്ടേറിയറ്റ് യോഗം

"രോഹിത്ത് ശർമ്മയേക്കാൾ കേമനായ ക്യാപ്‌റ്റൻ മറ്റൊരാളാണ്, പക്ഷെ ഹിറ്റ്മാനെക്കാൾ താഴെയുള്ള ക്യാപ്‌റ്റൻ കൂടെ ഇന്ത്യൻ ടീമിൽ ഉണ്ട്"; നമാന്‍ ഓജയുടെ വാക്കുകൾ ഇങ്ങനെ

സില്‍വര്‍ ലൈന്‍ കേരളത്തില്‍ സാധ്യമാകുമോ? കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

"ഞങ്ങളെ സഹായിച്ചത് ആരാധകർ, ഒരിക്കലും ആ കടപ്പാട് മറക്കില്ല"; നന്ദി അറിയിച്ച് ലൂയിസ് ഹെൻറിക്കെ

വുഡ്‌ലാന്റ് ഇന്ത്യയില്‍ ഇനി വിയര്‍ക്കും; പ്രമുഖ അമേരിക്കന്‍ പാദരക്ഷ കമ്പനിയുമായി കൈകോര്‍ത്ത് റിലയന്‍സ്

"എന്നെ ഓസ്‌ട്രേലിയക്കാർ ഇടിച്ചാൽ ഞാൻ നോക്കി നിൽക്കില്ല"; മുന്നറിയിപ്പ് നൽകി റിഷഭ് പന്ത്

സുഹൃത്തിനോട് പക; വ്യാജ ബോംബ് ഭീഷണി, മുംബൈയില്‍ അറസ്റ്റിലായത് കൗമാരക്കാരന്‍

പിഡിപിയും ബിജെപിയും ചുറ്റിവന്ന ഒമര്‍ അബ്ദുള്ളയുടെ ഡെപ്യൂട്ടി; ജമ്മുകശ്മീര്‍ മന്ത്രിസഭയില്‍ ഒറ്റ അംഗങ്ങളില്ലാതെ കോണ്‍ഗ്രസ്