തന്റെ റോള്‍ മോഡല്‍ വിക്കറ്റ് കീപ്പര്‍ ആരെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ഇതിഹാസ നായകന്‍ എംഎസ് ധോണിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരമാണ് റിഷഭ് പന്തെങ്കിലും അദ്ദേഹം തന്റെ റോള്‍ മോഡല്‍ വിക്കറ്റ് കീപ്പറായി പറയുന്നത് ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിനെയാണ്.
ആദം ഗില്‍ക്രിസ്റ്റാണ് എനിക്ക് വലിയ പ്രചോദനം നല്‍കിയ വിക്കറ്റ് കീപ്പര്‍. കുട്ടിയായിരുന്നപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ പ്രകടനം കാണുമായിരുന്നു. ക്രിക്കറ്റ് കാണാന്‍ വലിയ താല്‍പര്യം ഉണ്ടായിരുന്ന ആളല്ല ഞാന്‍. എന്നാല്‍ ഗില്‍ ക്രിസ്റ്റിന്റെ ബാറ്റിംഗും വിക്കറ്റ് കീപ്പിംഗും കാണാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു.
അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും എനിക്കിഷ്ടമാണ്. ആദ്യമായി ഓസ്ട്രേലിയയില്‍ വെച്ച് ഗില്‍ക്രിസ്റ്റിനെ കണ്ടത് മറക്കാനാവാത്ത അനുഭവമാണ്- റിഷഭ് പറഞ്ഞു.
Read more
ഒരു നീണ്ട ഇടവേളക്ക് ശേഷം ക്രിക്കറ്റിലേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് പന്ത്. കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്ത് ഏറെ നാളുകളായി കളത്തിന് പുറത്തായിരുന്നു. വരുന്ന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായി റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തും.