സഞ്ജുവിനെ തഴഞ്ഞ് റിഷഭ് പന്തിനെ എടുത്തത് ആ ഒരു കാരണം കൊണ്ടാണ്: ദിനേശ് കാർത്തിക്

ഫെബ്രുവരിയിൽ ആരംഭിക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായുള്ള ടീമിൽ മലയാളി താരമായ സഞ്ജു സാംസണ് അവസരം ലഭിച്ചിരുന്നില്ല. പകരമായി തിരഞ്ഞെടുത്തത് റിഷഭ് പന്തിനെയാണ്. ബിസിസിഐയുടെ നിർദേശ പ്രകാരം താരങ്ങൾ ആഭ്യന്തര ടൂർണമെന്റുകൾ കളിക്കണം എന്ന നിർദേശം ഉണ്ടായിരുന്നു. എന്നാൽ സഞ്ജു വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് പിന്മാറിയിരുന്നു. കെസിഎ അദ്ദേഹത്തെ തഴഞ്ഞു എന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ അതിനെ എല്ലാം തള്ളിയിരിക്കുകയാണ് കെസിഎ അധികൃതർ.

സഞ്ജുവിന് പകരം റിഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയതിന് വൻ ആരാധക രോക്ഷമാണ് ഉയർന്നു വരുന്നത്. ഏകദിനത്തിൽ അധികം മത്സരങ്ങൾ കളിച്ചിട്ടില്ലെങ്കിലും സഞ്ജുവിന് റിഷഭ് പന്തിനേക്കാൾ മികച്ച സ്റ്റാസ്റ്റിസ്റ്റിക്സ് ഉണ്ട്. എന്നാൽ പന്തിനെ തിരഞ്ഞെടുത്തതിന് ഒരു കാരണമുണ്ട് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ദിനേശ് കാർത്തിക്.

ദിനേശ് കാർത്തിക് പറയുന്നത് ഇങ്ങനെ:

” ടീമിലേക്ക് സഞ്ജുവും റിഷഭ് പന്തും തമ്മില്‍ നേരിട്ടുള്ള മത്സരമായിരുന്നു ഉണ്ടായിരുന്നത്. സഞ്ജുവിനെയും റിഷഭ് പന്തിനെയും വിക്കറ്റ് കീപ്പര്‍മാരായി മാത്രമല്ല, സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാരായി മാത്രമായി വേണമെങ്കിലും ടീമിലുള്‍പ്പെടുത്താവുന്നവരാണ്. എനിക്ക് തോന്നുന്നത്, സഞ്ജുവിന് പകരം റിഷഭ് പന്തിനെ ചാമ്പ്യൻസ് ട്രോഫി ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി എടുക്കാന്‍ ഒറ്റ കാരണമെയുള്ളു. അത് റിഷഭ് പന്ത് ഇടം കൈയനാണെന്നത് മാത്രമാണ് ” ദിനേശ് കാർത്തിക് പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാൾ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ.

Latest Stories

യുദ്ധം കൊണ്ട് പരിഹരിക്കാവുന്നതല്ല പാരിസ്ഥിതിക സംഘര്‍ഷങ്ങള്‍

കണ്ണൂരിൽ സിനിമാ സഹ സംവിധായകൻ കഞ്ചാവുമായി അറസ്റ്റിൽ

ഒപ്പം നില്‍ക്കാത്തവരെ അതിരൂക്ഷമായി കൈകാര്യംചെയ്യുന്നു; മാധ്യമ പ്രവര്‍ത്തകരെ അധിപക്ഷേപിക്കുന്നു; മോദിക്ക് കീഴില്‍ മാധ്യമങ്ങള്‍ നേരിടുന്നത് വെല്ലുവിളി; റിപ്പോര്‍ട്ട് പങ്കുവെച്ച് സിപിഎം

'ഞാനൊരു മികച്ച നടനല്ല, കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്; മെയ്യഴകൻ പോലൊരു ചിത്രമെടുത്താൽ എനിക്ക് കാർത്തിയാവാൻ പറ്റില്ല : സൂര്യ

കാട്ടാക്കടയിൽ 15 കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രിയരഞ്ജൻ കുറ്റക്കാരൻ; സിസിടിവി നിർണായക തെളിവ്, ശിക്ഷാ വിധി ഇന്ന് ഉച്ചയ്ക്ക്

ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് കോടതിയലക്ഷ്യമെന്ന് കോം ഇന്ത്യ; പ്രതികാരനടപടിയ്ക്ക് പിന്നില്‍ സാമ്പത്തിക ശക്തികളുടെ പ്രേരണ; സി ഐയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യയുടെ പരാതി

IPL 2025: രോഹിത് ആ കാര്യത്തിൽ അൽപ്പം പിറകിലാണ്, അതുകൊണ്ടാണ് അവനെ ഞങ്ങൾ ഇമ്പാക്ട് സബ് ആയി ഇറക്കുന്നത്; തുറന്നടിച്ച് മഹേല ജയവർധന

പണി തീരുന്നില്ല... ‘പണി-2’ ഈ വർഷം; ആദ്യ ഭാഗത്തിനേക്കാൾ തീവ്രത

എ രാജയ്ക്ക് ആശ്വാസം; ദേവികുളം തിരഞ്ഞെടുപ്പ് വിജയം സുപ്രീംകോടതി ശരിവെച്ചു, ഹൈക്കോടതി വിധി റദ്ദാക്കി

'ക്യാപ്റ്റനാകാന്‍' കോണ്‍ഗ്രസ് ക്യാമ്പിലെ അടിതട