'മേഘങ്ങളുടെ മറുവശത്ത്, തിളങ്ങുന്ന നീലാകാശം'; രഹസ്യം ഒളിപ്പിച്ച് പന്തിന്റെ കാമുകി, കണ്ടെത്തി ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി ഋഷഭ് പന്തിന്റെ കാമുകി ഇഷ നേഗിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പന്തിന്റെ ആരോഗ്യനില കുറിച്ചാണ് ഇഷ ഇപ്പോള്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ രണ്ട് ചിത്രങ്ങള്‍ക്കൊപ്പം പോസിറ്റിവിറ്റി തുളുമ്പുന്ന പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. ആ ചിത്രങ്ങളില്‍ പന്ത് ഇല്ലെങ്കിലും, ചിത്രങ്ങളും അതിലെ അടിക്കുറിപ്പും പന്തിന് വേണ്ടിയുള്ളതാണെന്ന് ആരാധകര്‍ പറയുന്നു.

‘മേഘങ്ങളുടെ മറുവശത്ത്, തിളങ്ങുന്ന നീലാകാശം’ എന്നായിരുന്നു അടിക്കുറിപ്പ്. വാഹനാപകടത്തില്‍ നിന്ന് കരകയറിയ പന്ത് രണ്ട് ചിത്രങ്ങള്‍ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. ഇഷയും അതേ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നതെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.

View this post on Instagram

A post shared by Isha Negi (@ishanegi_)

ഇഷ ചിത്രം പോസ്റ്റ് ചെയ്തയുടന്‍ പന്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചോദിച്ച് കമന്റ് സെക്ഷന്‍ നിറഞ്ഞിരിക്കുകയാണ്. ”ഇഷാ മാഡം, ഋഷഭ് ഭായ് എങ്ങനെയുണ്ട്?” മറ്റൊരാള്‍ എഴുതി, ‘ഋഷഭിന്റെ ആരോഗ്യവാര്‍ത്ത പറയൂ’. മറ്റൊരു ആരാധകന്‍ ഈ സ്ഥലത്തിന്റെ സാമ്യം പെട്ടെന്ന് കണ്ടെത്തി, ”പന്ത് ലുഡോ കളിച്ച അതേ സ്ഥലമാണോ ഇത്?” എന്നായിരുന്നു ചോദ്യം.

View this post on Instagram

A post shared by Rishabh Pant (@rishabpant)

Read more

ഒരു യഥാര്‍ത്ഥ കാമുകിയെ പോലെ, പ്രയാസകരമായ സമയങ്ങളില്‍ ഇഷ പന്തിനൊപ്പം ഉണ്ടെന്ന് വ്യക്തമാണ്. ഇഷ പലപ്പോഴും പന്തിനെ സന്ദര്‍ശിക്കുകയും താരത്തിനൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നുണ്ട്. പന്തിന്റെ അമ്മയുമായും സഹോദരിയുമായും പതിവായി ബന്ധപ്പെടുകയും താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.