റിതിക നല്‍കിയത് ഹാര്‍ദ്ദിക്കിനുള്ള മുന്നറിയിപ്പ്, നീറിപ്പുകഞ്ഞ് മുംബൈ ഇന്ത്യന്‍സ്

രോഹിത് ശര്‍മ്മയെ നായകസ്ഥാനത്തുനിന്ന് നീക്കിയത് സംബന്ധിച്ചുള്ള മുംബൈ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറിന്റെ അഭിമുഖ വീഡിയോക്ക് താഴെ രോഹിത്തിന്റെ ഭാര്യ റിതിക സജ്‌ദേശ് ഇട്ട കമന്റ് ഏറെ ചര്‍ച്ചയായിരുന്നു. രോഹിത്തും മുംബൈയും തമ്മിലുള്ള ബന്ധം അത്രസുഖകരമല്ലെന്നാണ് ഇതില്‍നിന്നും വ്യക്തമായത്. ഇപ്പോഴിതാ ഇതില്‍ തന്റെ വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. ഈ കമന്റ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കുള്ള മുന്നറിയിപ്പാണെന്നാണ് ചോപ്രയുടെ വിലയിരുത്തല്‍.

മുംബൈ ഇന്ത്യന്‍സിന് പഴയതുപോലെ ഒരു കുടുംബമായി കളിക്കാനാകുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. റിതികയിട്ട കമന്റ് ടീമിനകത്ത് എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ്.

ക്യാപ്റ്റന്‍സി മാറാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മാര്‍ക്ക് ബൗച്ചര്‍ നല്‍കിയ അഭിമുഖത്തിന് താഴെ റിതിക കമന്റിട്ടത് അറിയാതെ ചെയ്തതല്ല. ആ കമന്റ് വൈറലാകുമെന്ന് ഉറപ്പായിരുന്നു. ബൗച്ചര്‍ പറഞ്ഞതില്‍ ഒരുപാട് കാര്യങ്ങള്‍ തെറ്റാണെന്നാണ് റിതിക കമന്റിട്ടത്.

മുംബൈ ടീമില്‍ എന്തൊക്കെയാണ് ശരി എന്തൊക്കെയാണ് തെറ്റെന്ന് നമുക്ക് അറിയില്ല. അതില്‍ എനിക്ക് ആശങ്കയുണ്ട്. കടലാസില്‍ മുംബൈ ഇന്ത്യന്‍സ് കരുത്തരുടെ സംഘമാണ്.

എന്നാല്‍ കൈയിലെ അഞ്ച് വിരലുകളെയും ഒരുമിച്ച് ചേര്‍ത്ത് പിടിക്കുക എന്ന വലിയ ദൗത്യമാണ് ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദ്ദിക്കിന് മുന്നിലുള്ളത്. ടീമിനെ ഒന്നാകെ ഒരുമയോടെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ ഹാര്‍ദ്ദിക്കിനാകുമോ എന്നും കാത്തിരുന്ന് കാണണം- ആകാശ് ചോപ്ര പറഞ്ഞു.

Latest Stories

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം