മഹാരാഷ്ട്രയും ഉത്തർപ്രദേശും തമ്മിലുള്ള വിജയ് ഹസാരെ ട്രോഫി 2022 ക്വാർട്ടർ ഫൈനലിൽ ശിവ സിങ്ങിൻ്റെ ബൗളിംഗിൽ ഋതുരാജ് ഗെയ്‌ക്‌വാദ് തുടർച്ചയായ ഏഴ് സിക്‌സറുകൾ പറത്തിയിരുന്നു. ഈ വാർത്ത വന്നതോടെ ഏവരും ഋതുരാജിനെ പുകഴ്ത്തിയപ്പോൾ ഈ പ്രകടനം ശരിക്കും ഏവരെയും ഞെട്ടിച്ചു. ക്ലാസ് ബാറ്റിംഗ് കൊണ്ട് സാധാരണ ഞെട്ടിക്കാറുള്ള താരത്തിൽ നിന്ന് ഇത്തരം ഒരു പ്രകടനം ആരും പ്രതീക്ഷിച്ചിരുന്നില്ല.
അഹമ്മദാബാദിലെ ബി ഗ്രൗണ്ടിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാടകീയമായ ഒരു ഓവറിനിടെ, ശിവയ്ക്ക് ഗെയ്ക്ക്വാദിൽ നിന്ന് നിരന്തരമായ ആക്രമണം നേരിടേണ്ടി വന്നു. തുടർച്ചയായി നാല് സിക്സറുകൾ പറത്തിയാണ് മഹാരാഷ്ട്ര ക്യാപ്റ്റൻ തുടങ്ങിയത്. അഞ്ചാം ഡെലിവറി ഒരു നോ ബോള് ആയിരുന്നു എങ്കിൽ റുതുരാജ് ഗെയ്‌ക്‌വാദ് പന്ത് ബൗണ്ടറിക്ക് മുകളിലൂടെ അയച്ച് മുതലാക്കി. ഓവറിലെ അവസാന രണ്ട് നിയമപരമായ ഡെലിവറികളും ഉത്തർപ്രദേശ് പേസറിനെതിരെ സിക്സറുകൾക്ക് പറത്തി ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ.
ചെന്നൈ സൂപ്പർ കിങ്സിന്റെ നായകൻ 7 സിക്സ് അടിച്ചിട്ട് ഹീറോ ആയെങ്കിലും ബോളർ ശിവ സിങ് അനുഭവിച്ച ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട് ആരും ഒന്നും സംസാരിച്ചില്ല. സുഹൃത്തുക്കളിൽ നിന്നുള്ള ഫോൺ കോളുകളും സ്റ്റുവർട്ട് ബ്രോഡിനെപ്പോലെ സമാനമായ ദുരന്തങ്ങൾ നേരിട്ട മറ്റ് ബൗളർമാരുമായുള്ള അശ്രാന്തമായ താരതമ്യവും അദ്ദേഹത്തിൻ്റെ ദുരിതം വർദ്ധിപ്പിച്ചു. തൻ്റെ സ്വസ്ഥതയും ആത്മവിശ്വാസവും വീണ്ടെടുക്കാൻ പാടുപെടുന്നതിനിടയിൽ ക്രിക്കറ്റ് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി അദ്ദേഹം സമ്മതിച്ചു.
ശിവ സിംഗ് ഒരു വൈറൽ വീഡിയോയിൽ പറഞ്ഞു: “എന്നെ 7 സിക്സറുകൾ അടിച്ചു, പക്ഷേ എനിക്ക് മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല. ആ സമയത്ത് ഒരുപാട് പേർ എന്നെ വിളിച്ചു. ക്രിക്കറ്റ് ഉപേക്ഷിക്കണമെന്ന് തോന്നി. ഭാവിയിൽ ഞാൻ എന്ത് ചെയ്യും? അതായത്, ആ സമയത്ത് എനിക്ക് ആളുകളെ അഭിമുഖീകരിക്കാൻ കഴിഞ്ഞില്ല. എല്ലാവരും എനിക്ക് സ്റ്റുവർട്ട് ബ്രോഡിൻ്റെ ഒരു ഉദാഹരണം നൽകി. പക്ഷേ ആ സമയത്ത് എനിക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞില്ല.”
"I was not able to concentrate on my game, I thought of quitting cricket as I couldn't not face people!"
– 2018 U19 WC winner Shiva Singh on '7 sixes incident' with #RuturajGaikwad pic.twitter.com/45v6WUHnmt
— Max Unwell (@thalaterritory) September 16, 2024
Read more