പണ്ട് ധോണി സ്പാർക്ക് ഇല്ലെന്ന് പറഞ്ഞ പയ്യനാണ് ഇന്ന് ഏത് ഗ്രൗണ്ടിൽ കളിച്ചാലും ഗ്രൗണ്ടിനെ തീപിടിപ്പിക്കുന്നത്, ചെന്നൈക്ക് കിട്ടിയ ഭാഗ്യമാണ് ഋതുരാജ് ഗെയ‍്‍ക‍്‍വാദ്

2020 ഇന്ത്യൻ പ്രീമിയർ സീസൺ , ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് അതുവരെ അവർ കണ്ടിട്ടില്ലാത്ത രീതിയിൽ ഉള്ള മോശം സീസൺ .ആയിരുന്നു ആ കൊല്ലം നടന്നത്. ചെന്നൈയുടെ പേരുകേട്ട ബാറ്റിംഗ് നിരയും ബോളിങ്ങും നിരയും ദുരന്തമായി മാറിയപ്പോൾ സ്വാഭാവികമായി നായകൻ ധോണി അസ്വസ്ഥനായിരുന്നു. അതിനാൽ തന്നെ ടീമിലെ യുവതാരങ്ങൾക്ക് സ്പാർക്ക് പോരാ എന്ന അഭിപ്രായം ധോണി പറഞ്ഞു. യഥാർത്ഥത്തിൽ ധോണി ഉദ്ദേശിച്ചത് യുവതാരം ഋതുരാജ് ഗെയ‍്‍ക‍്‍വാദിനെയാണ്. ആ സീസണിൽ ടീമിലെത്തിയ യുവതാരം തുടക്ക മത്സരങ്ങളിൽ നിരാശപെടുത്തിയതുകൊണ്ടാണ് ധോണി അങ്ങനെ ഒരു വാക്ക് പറഞ്ഞത്

എന്നാൽ ധോണിയെ തന്നെ അതിശയിപ്പിച്ചുകൊണ്ട് സീസൺ അവസാനം പ്രകടനമാണ് നടത്തിയത്. അതോടെ ഋതുരാജിനെ തെറി പറഞ്ഞവർ എല്ലാം ധോണിയെ എയറിൽ കയറ്റി. ഒരു ക്ലാസ് ബാറ്റ്സ്മാന്റെ എല്ലാ ചേരുവകളും അയാളിൽ ഉണ്ടെന്ന് വ്യക്തമാക്കുന്ന പ്രകടമാണ് നടത്തിയത്. പിന്നീട് ചെന്നൈ ജേതാക്കളായ 2021 സീസണിൽ ഋതുരാജ് – ഫാഫ് ഡ്യൂ പ്ലെസിസ് സഖ്യമാണ് അവരുടെ വിജയത്തിൽ നിർണായക സാന്നിധ്യമായത്. അതിൽ തന്നെ സീസണിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കി സ്പാർക്ക് ഉണ്ടെന്ന് അയാൾ ധോണിക്ക് മനസിലാക്കി കൊടുത്തു. കഴിഞ്ഞ സീസണിലും ഭേദപ്പെട്ട പ്രകടനം നടത്തിയ താരം ഇന്ത്യൻ ടീമിലെത്തി.

ഈ സീസൺ ആരംഭിച്ചപ്പോൾ തന്നെ തുടർച്ചയായ രണ്ടാം അർദ്ധ സെഞ്ചുറിയാണ് താരം നേടിയിരിക്കുന്നത്. ഓറഞ്ച് ക്യാപ് പട്ടികയിൽ താരം മുന്നിലാണ്. എന്തായാലും ഒരു കാര്യം വ്യക്തമാണ്, പണ്ട് ധോണി സ്പാർക്ക് ഇല്ലെന്ന് പറഞ്ഞ ആ പയ്യൻ കളിക്കുമ്പോൾ ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ഗ്രൗണ്ടുകൾക്ക് ഒരു സ്പാർക്കും ആവേശവുമൊക്കെ വരുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു