IPL 2025: പൂർണ ഫിറ്റ്നസ് വീണ്ടെടുത്തില്ല, സഞ്ജുവിന് പകരം ആദ്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാനെ നയിക്കുക പുലികുട്ടി; നായകൻ പറഞ്ഞിരിക്കുന്നത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 18-ാം സീസണിന്റെ ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജു സാംസൺ രാജസ്ഥാന്റെ വിക്കറ്റ് കീപ്പറായി കളിക്കില്ല പകരം ബാറ്റ്‌സ്മാനായി മാത്രം ഇറങ്ങുമെന്ന് റിപ്പോർട്ട്. വാർത്ത ഏജൻസിയായ പി ടി ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വിരലിന് പരിക്കേറ്റ ചികിത്സയിൽ ആയിരുന്ന സഞ്ജുവിന് മടങ്ങിവരവിൽ ബാറ്റിംഗ് ആരംഭിക്കാൻ മാത്രമാണ് എൻസിഎ അനുമതി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സഞ്ജുവിന് പകരം ആദ്യ മൂന്ന് മത്സരത്തിൽ റിയാൻ പരാഗ് ആണ് ടീമിനെ നയിക്കുക.

ആദ്യ മൂന്ന് മത്സരത്തിൽ സഞ്ജുവിനെ ഇമ്പാക്ട് താരമായി മാത്രമാകും കാണാൻ പറ്റുക. സഞ്ജുവിനെ സംബന്ധിച്ച് താരത്തിന്റെ കാര്യത്തിൽ റിസ്ക്ക് എടുക്കാൻ നിലവിലെ സാഹചര്യത്തിൽ ടീമിന് താത്പര്യമില്ല. അതിനാലാണ് ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജുവിനെ ഇമ്പാക്ട് താരമായി ഇറക്കാനും ബാറ്റിംഗിൽ മാത്രം ആശ്രയിക്കാനും ടീം തീരുമാനിച്ചത്.

സഞ്ജു തന്റെ ഫിറ്റ്നസിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ:

“അടുത്ത മൂന്ന് മത്സരങ്ങൾക്ക് ഞാൻ പൂർണ്ണമായും ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധ്യതയിൽ . ഈ ഗ്രൂപ്പിൽ ധാരാളം നേതാക്കളുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ചില മികച്ച ആളുകൾ ഈ ടീമിനെ വളരെ നന്നായി പരിപാലിച്ചിട്ടുണ്ട്. ആദ്യ മൂന്ന് മത്സരങ്ങളിൽ റിയാൻ ടീമിനെ നയിക്കും. അവനെ എല്ലാവരെയും പിന്തുണക്കണം.” സഞ്ജു സാംസൺ പറഞ്ഞു. ഇതിന്റെ വീഡിയോ രാജസ്ഥാൻ റോയൽസിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കിട്ടു.

ഐപിഎല്ലിൽ മാർച്ച് 23നാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. പിന്നാലെ മാർച്ച് 26ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും മാർച്ച് 30ന് ചെന്നൈ സൂപ്പർ കിങ്സിനെയും രാജസ്ഥാൻ നേരിടും. ഇതിന് ശേഷമാകും സഞ്ജു നായകസ്ഥാനം ഏറ്റെടുക്കാൻ എത്തുക.

Latest Stories

'ആരോഗ്യമന്ത്രാലയവുമായുള്ള ചർച്ച ആശമാരുടെ പ്രശ്‌നം ചർച്ച ചെയ്യാനല്ല, ആശാ സമരം മാധ്യമങ്ങൾക്ക് മാത്രമാണ് വലിയ കാര്യം'; കെ വി തോമസ്

ഇറാനുമായി ചർച്ച നടത്താമെന്ന ട്രംപിന്റെ വാഗ്ദാനം; സൈനിക നടപടി ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യുഎസ്

മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാരിന് കളമൊരുക്കും; എല്ലാ ജില്ലകളിലും ബഹുജനറാലികളുമായി എല്‍ഡിഎഫ്; മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നയിക്കും

'ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുത്, അത് വലിയ മാനസിക വിഷമം ഉണ്ടാക്കും'; യു പ്രതിഭ

ചിറയന്‍കീഴിലും വര്‍ക്കലയിലും ട്രെയിനുകള്‍ ഇടിച്ച് സ്ത്രീകള്‍ മരിച്ചു; ഒരാളെ തിരിച്ചറിഞ്ഞില്ല

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട; ലഹരി വാങ്ങാൻ പണം നൽകിയ വിദ്യാർത്ഥികളെ പ്രതികളാക്കില്ല

രശ്മികയുടെ മകളെയും നായികയാക്കും.. നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം; 31 വയസ് പ്രായവ്യത്യാസമെന്ന ആക്ഷേപത്തോട് സല്‍മാന്‍

ഹിറ്റ്മാൻ എന്ന് വിളിച്ചവരെ കൊണ്ട് മുഴുവൻ ഡക്ക്മാൻ എന്ന് വിളിപ്പിക്കും എന്ന വാശിയാണ് അയാൾക്ക്, എന്റെ രോഹിതത്തേ ഇനി ഒരു വട്ടം കൂടി അത് ആവർത്തിക്കരുത്; ഇത് വമ്പൻ അപമാനം

പൃഥ്വിരാജിനോട് നിരുപാധികം മാപ്പ് ചോദിക്കുന്നു, താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദിക്കുന്നു: മൈത്രേയന്‍

ഹമാസ് നേതാവ് ഇസ്മാഈൽ ബർഹൂമിനെ വധിച്ച് ഇസ്രായേൽ