'ഞങ്ങള്‍ക്ക് ഇന്ത്യയില്‍ കിട്ടിയത് നിങ്ങള്‍ക്ക് ഇവിടെയും കിട്ടും'; ചാമ്പ്യന്‍സ് ട്രോഫിക്കായി ടീം ഇന്ത്യയെ പാകിസ്ഥാനില്‍ എത്തിക്കാന്‍ റിസ്വാന്‍റെ പതിനെട്ടാം അടവ്

2025 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് വരണണമെന്ന് പുതുതായി നിയമിതനായ പാക് വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍. അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പങ്കാളിത്തത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കവേയാണ് റിസ്വാന്റെ ക്ഷണം.

രണ്ട് രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കാരണം 2008-ന് ശേഷം ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടില്ല, എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഉള്‍പ്പെടെ, പാകിസ്ഥാന്‍ ടീം നിരവധി തവണ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ കളിക്കാരുമായി നല്ല ബന്ധം ആസ്വദിക്കുന്ന റിസ്വാന്‍, കഴിഞ്ഞ വര്‍ഷം അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിനും പാകിസ്ഥാന്‍ ടീമിനും ലഭിച്ച സ്‌നേഹം, അടുത്ത വര്‍ഷം ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനില്‍ വരുകയാണെങ്കില്‍ ഇവിടെയും ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു.

‘ഇവിടെ (പാകിസ്ഥാന്‍) ആരാധകര്‍ ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരെ ഏറെ സ്‌നേഹിക്കുന്നു. ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ കളിക്കുന്നത് കാണുമ്പോള്‍ അവര്‍ രോമാഞ്ചംകൊള്ളും. ഇന്ത്യന്‍ ടീം വന്നാല്‍ ഞങ്ങള്‍ അവര്‍ക്ക് ഊഷ്മളമായ സ്വീകരണം നല്‍കും- റിസ്വാന്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) എല്ലായ്പ്പോഴും പാകിസ്ഥാനിലേക്കുള്ള യാത്ര തങ്ങള്‍ക്ക് എടുക്കാവുന്ന തീരുമാനമല്ലെന്ന് വാദിക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമേ ഇന്ത്യ പാകിസ്ഥാനിലേക്ക് ചെയ്യുകയുള്ളൂ. കഴിഞ്ഞ 16 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും അങ്ങനെ സംഭവിച്ചിട്ടില്ല.

ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ആരംഭിക്കുന്നതിന് ഏകദേശം 4 മാസം ശേഷിക്കുമ്പോള്‍, ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് തോന്നുന്നു. കൂടാതെ ടൂര്‍ണമെന്റ് ഏഷ്യാ കപ്പ് 2023 പോലെ ഒരു ഹൈബ്രിഡ് മോഡലില്‍ കളിക്കേണ്ടിവരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

Latest Stories

എന്റെ ഭാരം കൂടിയതിന് പിന്നില്‍ ചില പച്ചക്കറികള്‍, ഇപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യാറില്ല.. വണ്ണം കുറച്ചത് ഇങ്ങനെ: വിദ്യ ബാലന്‍

സരിന്റെ ചിഹ്‌നം സ്റ്റെതസ്കോപ്പ്; ഓട്ടോറിക്ഷ ചിഹ്‌നം സ്വന്തമാക്കി ഡിഎംകെ സ്ഥാനാർത്ഥി

എന്റെ യൂണിവേഴ്‌സിലേക്ക് സ്വാഗതം, 'ബെന്‍സ്' ആയി രാഘവ ലോറന്‍സ്; പുതിയ ചിത്രം വരുന്നു

കത്ത് പുറത്തായതിന് പിന്നിൽ പാലക്കാട്ടെ നേതാക്കൾ; ജില്ലയിലെ നേതാക്കളെ വിമർശിച്ച് കെസി വേണുഗോപാൽ

തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള പെരുമാറ്റം; സുരേഷ്‌ഗോപിയുടെ നിലപാട് അപലപനീയമെന്ന് കെയുഡബ്ല്യുജെ

ഹൃദയം തകരുന്നു, നിഷാദ് എപ്പോഴും ഓര്‍മ്മിക്കപ്പെടും; അനുശോചനമറിയിച്ച് സൂര്യ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റൂബൻ അമോറിം

102 ടണ്‍ സ്വര്‍ണം കൂടി ഇന്ത്യയിലെത്തിച്ച് ആര്‍ബിഐ; നീക്കം അതീവ രഹസ്യമായി അത്യാധുനിക സുരക്ഷ സംവിധാനങ്ങളോടെ

'സുരേഷ് ഗോപി ധിക്കാരി, കേന്ദ്രമന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല സുരേഷ് ഗോപിയുടേത്'; വിമർശിച്ച് വിഡി സതീശൻ

7 സീറ്ററുകളിൽ മികച്ചത് സഫാരിയോ മെറിഡിയനോ?