ടി20 ലോകകപ്പ് 2024: അമിത ജോലിഭാരം നല്‍കി അവനെ കിടപ്പിലാക്കരുത്, ബംഗ്ലാദേശിനെതിരെ വിശ്രമം നല്‍കണം; നിര്‍ദ്ദേശവുമായി ഉത്തപ്പ

ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ സ്പോട്ട് ലക്ഷ്യമാക്കി ഇന്ത്യ ഇന്ന് നടക്കുന്ന രണ്ടാം സൂപ്പര്‍ 8 മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടും. സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ 47 റണ്‍സിന് പരാജയപ്പെടുത്തി. ഈ രണ്ട് മത്സരങ്ങള്‍ക്കിടയില്‍ ഒരു ദിവസത്തെ വിശ്രമം മാത്രമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. അതിനാല്‍ ബംഗ്ലാദേശ് മത്സരത്തില്‍ ഇന്ത്യ ബുംറയ്ക്ക് വിശ്രമം നല്‍കണമെന്ന് മുന്‍ താരം റോബിന്‍ ഉത്തപ്പ പറഞ്ഞു.

തുടര്‍ച്ചയായുള്ള മല്‍സരങ്ങള്‍ കളിക്കാര്‍ക്കു മാനസികമായും ശാരീരികമായും ഏറെ ക്ഷീണമുണ്ടാക്കും. പ്രത്യേകിച്ചും ലോകകപ്പ് പോലെയൊരു ടൂര്‍ണമെന്റില്‍ കളിക്കാരെ സംരക്ഷിക്കുകയെന്നത് വളരെ പ്രധാനമാണ്. അതുകൊണ്ടു തന്നെ ബംഗ്ലാദശിനെതിരേ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കി പകരം മുഹമ്മദ് സിറാജിനെ ഇന്ത്യക്കു കളിപ്പക്കാവുന്നതാണ്.

സിറാജ് ടൂര്‍ണമെന്റില്‍ നന്നായി പന്തെറിയുന്നുണ്ട്. ഡെത്ത് ഓവര്‍ ബോളിംഗിലെ തന്റെ കഴിവ് മിനുക്കിയെടുക്കാനുള്ള അവസരമാണ് അദ്ദേഹത്തിനു മുന്നിലുള്ളത്. എന്റെ അഭിപ്രായത്തില്‍ ഡെത്ത് ഓവറുകളിലെ ദൈവം തന്നെയാണ് ബുംറ. അവസാന ഓവറുകളില്‍ അദ്ദേഹം ഒരുപാട് റണ്‍സ് വഴങ്ങുന്നത് ഞാന്‍ അപൂര്‍വ്വമായി മാത്രമേ കണ്ടിട്ടുള്ളൂ- ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ നടക്കുന്ന ഐസിസി ഇവന്റിലെ സന്നാഹ മത്സരത്തിലുള്‍പ്പെടെ എല്ലാ മത്സരങ്ങളും ബുംറ കളിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ സന്നാഹ മത്സരം കളിച്ച അദ്ദേഹം ഒരു വിക്കറ്റ് വീഴ്ത്തി. അയര്‍ലന്‍ഡിനെതിരെ വെറും ആറ് റണ്‍സ് വഴങ്ങി വലംകൈയ്യന്‍ പേസര്‍ 2 വിക്കറ്റ് വീഴ്ത്തി.

പാകിസ്ഥാനെതിരെ 14 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി ബുംറ പ്ലെയര്‍ ഓഫ് ദി മാച്ച് പ്രകടനം നടത്തി. അദ്ദേഹത്തിന്റെ സ്‌പെല്‍ കളി മാറ്റിമറിച്ചു, ഇന്ത്യ മത്സരത്തില്‍ വിജയിച്ചു. യുഎസിനെതിരെ ബുംറ വിക്കറ്റ് വീഴ്ത്തിയില്ല.

അഫ്ഗാനിസ്ഥാനെതിരെ തിളങ്ങിയ സീനിയര്‍ പേസര്‍ വെറും 7 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തി. ഇന്ത്യ തങ്ങളുടെ അവസാന സൂപ്പര്‍ 8 മത്സരം ഓസ്ട്രേലിയയ്ക്കെതിരെയായതിനാല്‍, ഒരു മത്സരത്തിലും ബുംറയ്ക്ക് വിശ്രമം ലഭിക്കാന്‍ സാധ്യതയില്ല.

മൂന്നാം സൂപ്പര്‍ 8 മത്സരത്തിനായി ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരായ മത്സരത്തിന് ശേഷം സെന്റ് ലൂസിയയിലേക്ക് പോകണം. അവിടെ ഇന്ത്യ-ഓസ്ട്രേലിയ മത്സരം ജൂണ്‍ 24-ന് നടക്കും.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം