ആനവണ്ടി കയറിയാൽ റോക്കി ഭായിയും ചാവും, കെ. ജി.എഫിനെ ചതച്ചരച്ച കെ.എസ്.ആർ.ടി.സിയുടെ റോയൽ എൻട്രി; ബാംഗ്ലൂരിനെ അടിച്ചോടിച്ചതിന് പിന്നാലെ ചർച്ചയായി മുംബൈയുടെ കെ.എസ്.ആർ.ടി.സി

ക്ലബ് ഫുട്‍ബോളിൽ ലോകം മുഴുവൻ ആരാധകരുള്ള ടീമുകളാണ് റയൽ മാഡ്രിഡും ബാഴ്‌സയും. ഈ ടീമുകൾ കാലാകാലങ്ങളിൽ ക്ലബ് ഫുട്‍ബോൾ ലോകം മാറി മാറി ഭരിച്ച നാളുകളിൽ അവരെ അതിന് സഹായിച്ചത് വ്യക്തികത മികവിനേക്കാൾ ടീം എന്ന നിലയിൽ അവർ തമ്മിലുള്ള ഒത്തൊരുമ ആയിരുന്നു. ബാഴ്‌സയ്ക്ക് അത് എം.എസ്.എൻ (മെസി, നെയ്മർ , സുവാരസ് ) സഖ്യം ആണെങ്കിൽ റയലിന് അത് ബി.ബി.സി (ബെൻസിമ, ബെയ്ൽ, റൊണാൾഡോ) സഖ്യമായിരുന്നു. ക്രിക്കറ്റിൽ ഇത്തരം കൂട്ടുകെട്ടുകൾ അന്തരാഷ്ട്ര ക്രിക്കറ്റ് തലത്തിൽ ഉണ്ടായെങ്കിലും ഇത്തരത്തിലുള്ള ലീഗുകൾ അത് ഇല്ലായിരുന്നു, അതിനൊരു മാറ്റമാണ് ബാംഗ്ലൂരിന്റെ കെ.ജി.എഫ് സഖ്യം കൊണ്ടുവന്നത്.

കോഹ്ലി, ഗ്ലെൻ മാക്‌സ്‌വെൽ, ഫാഫ് ഡ്യൂ പ്ലെസിസ്, സഖ്യമാണ് ബാംഗ്ലൂരിന്റെ കെ.ജി.എഫ്. സൂപ്പർ ഹിറ്റ് സിനിമയായ കെ.ജി.എഫ് ആളുകൾ ഏറ്റെടുത്തതിനാൽ ആളുകളും ഈ സഖ്യം ഏറ്റെടുത്തു, എന്നാൽ അവർ നേരിട്ട പ്രശ്‌നം ഈ മൂന്ന് പേരും തീർന്നാൽ ബാംഗ്ലൂർ തീരുമെന്നും ആനി വ്യക്തമായിരുന്നു. ഒരു സംഘമെന്ന നിലയിൽ കളിക്കാത്ത വ്യക്തി കേന്ദ്രീകൃതമായി കളിക്കുന്ന എല്ലാ ടീമുകളുടെയും കുഴപ്പമാണ് ഇത്. കോഹ്ലി ഒഴികെ രണ്ടുപേരും ഇന്നലെ തിളങ്ങിയിരുന്നു. എന്നിട്ടും ടീം നേടിയത് 198 റൺസാണ്. അതായത് ബാക്കി താരങ്ങൾ എല്ലാം മോശമായി കളിക്കുന്നു എന്ന് സാരം.

ബോളറുമാരുടെ കാര്യം ആണെങ്കിൽ പറയുകയും വേണ്ട. ആദ്യം ബാറ്റ് ചെയ്ത് 300 അടിച്ചാൽ പോലും ജയിക്കുമെന്ന് ഒരു ഗ്യാരന്റിയും പറയാൻ പറ്റാത്ത അവസ്ഥയിലാണ് അവർ. ഇന്നലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ ഒരു കമന്റ് ഇങ്ങനെ ആയിരുന്നു. ” ആന വണ്ടി കയറിയാൽ റോക്കി ഭായിയും ചാവും” ആന വണ്ടി എന്നത് കെഎസ്ആർടിസിയാൻ. കിഷൻ, സൂര്യകുമാർ, രോഹിത്, തിലക്,, കാമറൂൺ ഗ്രീൻ എന്നിവരെയാണ് കെഎസ്ആർടിസിയായി ഉപമിച്ചത്.

എന്തായാലും ചതഞ്ഞരഞ്ഞ അവസ്ഥയിലാണ് നിലവിൽ ബാംഗ്ലൂരും കെ.ജി.എഫും

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍