ടി20 ലോകകപ്പ് 2024: ആ താരത്തെ ടീമിലുള്‍പ്പെടുത്തുന്നതിനെ രോഹിതും അഗാര്‍ക്കറും ഒരേപോലെ എതിര്‍ത്തു, എന്നിട്ടും കയറിക്കൂടി!

ഐസിസി ടി20 വേള്‍ഡ് 2024-ലെ ഫേവറിറ്റുകളില്‍ ഒന്നാണ് ഇന്ത്യ. ഐസിസി ടൂര്‍ണമെന്റിലെ ടൈറ്റില്‍ വരള്‍ച്ച അവസാനിപ്പിക്കാന്‍ മെന്‍ ഇന്‍ ബ്ലൂ വെസ്റ്റ് ഇന്‍ഡീസിലേക്കും യുഎസ്എയിലേക്കും പോകും. ഇന്ത്യ അവസാനമായി 2013ല്‍ ഒരു ഐസിസി കിരീടം നേടിയപ്പോള്‍ ടി20 ലോകകപ്പിലെ വിജയം 2007ലായിരുന്നു.

ആഗോള ടൂര്‍ണമെന്റിന് മുന്നോടിയായി, ഹാര്‍ദിക് പാണ്ഡ്യയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും എതിരായിരുന്നുവെന്ന് ഒരു റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. എന്നിരുന്നാലും 15 അംഗ സ്‌ക്വാഡില്‍ ഇടംപിടിക്കാന്‍ ഹാര്‍ദിക്കിന് കഴിഞ്ഞു.

രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യയുടെ ടി20 ക്യാപ്റ്റനായിരുന്നു ഹാര്‍ദിക്, ശക്തരായ എതിരാളികള്‍ക്കെതിരെ വിജയം നേടി. ടി20 ലോകകപ്പില്‍ ടീമിനെ നയിക്കുന്നതില്‍ മുന്‍നിരക്കാരനായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന ഐസിസി ഇവന്റിലേക്ക് അദ്ദേഹത്തിന് അംഗീകാരം ലഭിക്കുന്നതിന് പിന്നിലെ ഒരു കാരണം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ട്രാക്ക് റെക്കോര്‍ഡാണ്.

ജൂണില്‍ നടക്കുന്ന ലോകകപ്പിന് ശേഷം രോഹിതിന് പകരം ഹാര്‍ദിക് ക്യാപ്റ്റന്‍ ആകാന്‍ സാധ്യതയുണ്ട്. മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലെ ഇന്ത്യന്‍ കളിക്കാര്‍ രോഹിതിന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും മറുവശത്ത്, വിദേശ താരങ്ങള്‍ പാണ്ഡ്യയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നെന്നും ദൈനിക് ജാഗരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹാര്‍ദിക്കിന്റെ നേതൃത്വത്തില്‍ സീസണ്‍ മുഴുവന്‍ പോരാടിയ എംഐ, പ്ലേ ഓഫ് റേസില്‍ നിന്ന് പുറത്തായ ആദ്യ ഫ്രാഞ്ചൈസിയായി.

Latest Stories

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍