ഇന്ത്യ ശ്രീലങ്ക സീരീസിലെ ഏകദിന പരമ്പരയിൽ തോൽവി ഏറ്റു വാങ്ങിയ ശേഷം പരിശീലകൻ ഗൗതം ഗംഭീറിന്റെ നിർദ്ദേശ പ്രകാരം ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളും ദുലീപ് ട്രോഫി കളിക്കുവാൻ തയ്യാറായി കഴിഞ്ഞു. മത്സരത്തിൽ രോഹിത് ശർമ്മയും വിരാട് കോലിയും ഉണ്ടാകും എന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ താരങ്ങൾ മത്സരത്തിന് ഉണ്ടാവില്ല. അടുത്ത സെപ്റ്റംബർ 19 നു നടക്കുന്ന ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി വിശ്രമം അനുവദിച്ചിരിക്കുകയാണ് സിലക്റ്റർമാർ. ദുലീപ് ട്രോഫിയിലെ താരങ്ങളുടെ പ്രകടനം വിലയിരുത്തി ആയിരിക്കും അടുത്ത മത്സരത്തിലും, ചാമ്പ്യൻസ് ട്രോഫിയിലും ഗൗതം ഗംഭീർ ടീമിനെ നിശ്ചയിക്കുന്നത്.
ശ്രീലങ്കയുമായുള്ള മത്സരങ്ങളിൽ വിരാട് കോലിക്ക് ഗംഭീര പ്രകടനങ്ങൾ നടത്തുവാൻ സാധിച്ചിരുന്നില്ല. രോഹിത് ശർമ്മ മികച്ച പ്രകടനമാണ് ടീമിൽ നടത്തിയത്. ബംഗ്ലാദേശുമായുള്ള മത്സരത്തിന് മുൻപ് ഇരുവരും ദുലീപ് ട്രോഫി കളിക്കുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ബിസിസിഐ പുറത്ത് വിട്ട നാല് ടീമിലും താരങ്ങളുടെ പേരില്ല. മാത്രമല്ല മലയാളി താരം സഞ്ജു സാംസണും അതിൽ നിന്നും തഴയപ്പെട്ടു. അതിൽ ആരാധക രോക്ഷം വളരെ വലുതായിരുന്നു.
നിലവിലെ സാഹചര്യത്തിൽ ഈ വർഷം നടക്കുന്ന ഇന്ത്യൻ ടീമിന്റെ മത്സരങ്ങളിൽ സഞ്ജു സാംസണ് അവസരം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. അടുത്ത ഐപിഎൽ സീസണിൽ മിന്നും പ്രകടനം നടത്തിയാൽ മാത്രമായിരിക്കും അദ്ദേഹത്തിന് തിരികെ ഇന്ത്യൻ നീല കുപ്പായത്തിലേക്ക് കയറുവാൻ അവസരം ലഭിക്കു. എന്നാൽ പരിശീലകൻ ഗൗതം ഗംഭീർ ഐപിഎൽ മാത്രമല്ല ബാക്കി വരുന്ന ഡൊമസ്റ്റിക് മത്സരങ്ങളിലെ താരങ്ങളുടെ പ്രകടനം കൂടെ വിലയിരുത്തിയിട്ടേ ടീമിലേക്ക് അവരെ വിളിക്കൂ എന്ന് ബിസിസിയോട് നിർദ്ദേശം നൽകിയിരുന്നു. അത് കൊണ്ട് സഞ്ജു സാംസണിനെ കാര്യത്തിൽ എന്താകും സ്ഥിതി എന്ന് കണ്ടറിയാം.