രോഹിത് ശർമ്മയാണ് മുംബൈ ഇന്ത്യൻസിൻ്റെ നായകനെന്നും താനല്ലെന്നും ഹാർദിക് പാണ്ഡ്യക്ക് തിരിച്ചറിയാൻ രണ്ട് മത്സരങ്ങൾ എടുത്തു . മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റൻസി ലഭിച്ചിട്ടും, ഹാർദിക് പാണ്ഡ്യ പ്രതീക്ഷകൾക്കപ്പുറം മുന്നോട്ട് പോകാൻ സാധിച്ചിട്ടില്ല. എന്തായാലും ഇന്നലത്തെ മത്സരത്തിൽ ചില പ്രത്യേകതകൾ കണ്ടിരുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ മത്സരത്തിൽ ഹാർദിക് രോഹിത്തിനോട് ബൗണ്ടറി റോപ്പിനരികിൽ ഫീൽഡ് ചെയ്യാൻ പറയുന്നത് കണ്ടിരുന്നു. ഇത് ഏറെ വിവാദങ്ങൾക്കും കാരണമായിരുന്നു. എന്നിരുന്നാലും, ബുധനാഴ്ച രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ കളിച്ചപ്പോൾ കാര്യങ്ങൾ മാറി.
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ റെക്കോർഡ് പുസ്തകത്തിലെ സകല കണക്കുകളും തിരുത്തിക്കുറിച്ച മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 277 റൺസ് പിന്തുടർന്ന മുംബൈ പൊരുതി നോക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല. 34 പന്തിൽ 64 റൺസ് എടുത്ത തിലക് വർമയും 13 പന്തിൽ 34 റൺസ് എടുത്ത ഇഷാൻ കിഷനും അവസാനം ഇറങ്ങി 22 പന്തിൽ 42 നേടിയ ടിം ഡേവിഡും പൊരുതി നോക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണ് ഹൈദരാബാദാണ് അടിച്ചെടുത്തത്. ട്രാവിസ് ഹെഡ് (24 പന്തിൽ 62), അഭിഷേക് ശർമ (23 പന്തിൽ 63), ഹെന്റിച്ച് ക്ളാസൻ (34 പന്തിൽ 80), എയ്ഡൻ മാർക്രം (28 പന്തിൽ 42) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഹൈദരാബാദിന് റെക്കോർഡ് സ്‌കോർ സമ്മാനിച്ചത്.
ഹാർദിക്കിന് എസ്ആർഎച്ച് ബാറ്ററുമാരുടെ പ്രഹരം എങ്ങനെ താങ്ങുമെന്ന് നിശ്ചയം ഇല്ലാത്ത സമയത്ത് രോഹിത് പതുക്കെ ഫീൽഡിലെ കണ്ട്രോൾ ഏറ്റെടുക്കുക ആയിരുന്നു. തന്നോട് ആദ്യ മത്സരത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങി നില്ക്കാൻ ഹാർദിക് പറഞ്ഞത് പോലെ രോഹിതും അത് ആവശ്യപ്പെടുന്നത് കാണാമായിട്ടുണ്.
നായകൻ ഹാർദിക്കിന് തന്നെ സ്വയം മനസിലായെന്നും തന്നെ കൊണ്ട് ഇതൊന്നും കൂട്ടിയാൽ കൂടില്ല എന്ന് തോന്നി കാണുമെന്നുമാണ് ആരാധകർ ഈ ദൃശ്യങ്ങൾ കണ്ട ശേഷം പറയുന്നത്.