നാളുകൾ ഏറെയായി മോശമായ പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്റെ ഫോം വീണ്ടെടുക്കാനായി രഞ്ജി ട്രോഫി കളിക്കാൻ തയ്യാറെടുക്കുന്നു. ഇന്ത്യൻ താരമായ അജിങ്ക്യാ രഹാനെയോടൊപ്പം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ രോഹിത് ശർമ്മ ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. 2016ലാണ് രോഹിത് മുംബൈക്കായി അവസാനം രഞ്ജി ട്രോഫി കളിച്ചത്.
ഇന്ത്യൻ ഓപ്പണറായ യശസ്‌വി ജൈസ്വാളും ഇപ്പോൾ രാജി ട്രോഫി കളിക്കാൻ തയ്യാറാക്കുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഇപ്പോൾ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയുടെ ടോപ് സ്‌കോറർ ആയ താരമാണ് ജയ്‌സ്വാൾ. മുംബൈ ടീമിനായി കളിക്കാൻ താൻ സന്നദ്ധനാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു. 23 ന് നടക്കുന്ന ജമ്മു കാശ്മീർ മത്സരത്തിലാകും ജയ്‌സ്വാൾ മുംബൈക്കായി കളിക്കുന്ന.
Read more
ടി-20 മത്സരത്തിൽ നിന്ന് തൽകാലം ജയ്‌സ്വാൾ പുറത്തായിരിക്കുകയാണ്. ജനുവരി 22 മുതൽ ആരംഭിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ താരത്തിന് അവസരമില്ല. ഈ പരമ്പരയുടെ സമയം ആഭ്യന്തര ക്രിക്കറ്റിലേക്കായി ചെലവഴിക്കാനാണ് ജയ്‌സ്വാൾ തീരുമാനിച്ചത്. കൂടാതെ ശുഭ്മാന്‍ ഗില്ലും പഞ്ചാബിനായി രഞ്ജിയില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.