"രോഹിത് ഭായ് ഒറ്റയ്ക്ക് പോകല്ലേ, ഞാനും ഉണ്ട് കൂടെ"; രഞ്ജി ട്രോഫി കളിക്കാൻ ജൈസ്വാളും

നാളുകൾ ഏറെയായി മോശമായ പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്റെ ഫോം വീണ്ടെടുക്കാനായി രഞ്ജി ട്രോഫി കളിക്കാൻ തയ്യാറെടുക്കുന്നു. ഇന്ത്യൻ താരമായ അജിങ്ക്യാ രഹാനെയോടൊപ്പം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ രോഹിത് ശർമ്മ ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. 2016ലാണ് രോഹിത് മുംബൈക്കായി അവസാനം രഞ്ജി ട്രോഫി കളിച്ചത്.

ഇന്ത്യൻ ഓപ്പണറായ യശസ്‌വി ജൈസ്വാളും ഇപ്പോൾ രാജി ട്രോഫി കളിക്കാൻ തയ്യാറാക്കുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഇപ്പോൾ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയുടെ ടോപ് സ്‌കോറർ ആയ താരമാണ് ജയ്‌സ്വാൾ. മുംബൈ ടീമിനായി കളിക്കാൻ താൻ സന്നദ്ധനാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു. 23 ന് നടക്കുന്ന ജമ്മു കാശ്മീർ മത്സരത്തിലാകും ജയ്‌സ്വാൾ മുംബൈക്കായി കളിക്കുന്ന.

ടി-20 മത്സരത്തിൽ നിന്ന് തൽകാലം ജയ്‌സ്വാൾ പുറത്തായിരിക്കുകയാണ്. ജനുവരി 22 മുതൽ ആരംഭിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ താരത്തിന് അവസരമില്ല. ഈ പരമ്പരയുടെ സമയം ആഭ്യന്തര ക്രിക്കറ്റിലേക്കായി ചെലവഴിക്കാനാണ് ജയ്‌സ്വാൾ തീരുമാനിച്ചത്. കൂടാതെ ശുഭ്മാന്‍ ഗില്ലും പഞ്ചാബിനായി രഞ്ജിയില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Latest Stories

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ