രോഹിത്തിന് അവനെ വിശ്വാസമില്ല, ധോണിക്കു കീഴില്‍ ആയിരുന്നെങ്കില്‍ എല്ലാ മത്സരവും കളിച്ചേനെ; വിമര്‍ശിച്ച് പാക് താരം

അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് ഐപിഎല്ലില്‍ അവസരം നല്‍കാന്‍ വൈകിയ മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പാക് മുന്‍ താരം ഡാനിഷ് കനേരിയ. രോഹിത്തിനു അര്‍ജുന്റെ കഴിവില്‍ വിശ്വാസമില്ലെന്നും സിഎസ്‌കെയില്‍ ധോണിക്കു കീഴിലാണു അര്‍ജുനെങ്കില്‍ എല്ലാ മത്സരങ്ങളും കളിക്കുമായിരുന്നെന്നും കനേരിയ പറഞ്ഞു.

കെകെആറിനെതിരായ മത്സരത്തില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ കൊണ്ട് രണ്ടോവര്‍ മാത്രമാണ് രോഹിത് ശര്‍മ ബോള്‍ ചെയ്യിച്ചത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ തുടക്കത്തില്‍ രണ്ടോവറും പിന്നീട് അവസാനത്തെ ഓവറും നല്‍കി. പക്ഷെ ഇതിനിടയില്‍ ഒരോവര്‍ കൂടി അര്‍ജുന് നല്‍കാമായിരുന്നു. വളരെ ചെറുപ്പക്കാരനായ താരമാണ് അവന്‍.

എംഎസ് ധോണിക്കു കീഴില്‍ അര്‍ജുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമില്‍ ആയിരുന്നെങ്കില്‍ എല്ലാ മത്സരങ്ങളിലും കളിക്കാന്‍ അവസരം ലഭിക്കുമായിരുന്നു. കൂടാതെ അവസരങ്ങളും നന്നായി ലഭിക്കുമെന്നുറപ്പാണ്. അവനെ മികച്ചൊരു ബോളറാക്കി വളര്‍ത്തിക്കൊണ്ടു വരാനുള്ള അവസരം കിട്ടുമായിരുന്നു.

യുവതാരങ്ങളോടു ഇങ്ങനെയല്ല ഒരു ക്യാപ്റ്റന്‍ ചെയ്യേണ്ടത്. ഇത്രയും റിസ്‌കുള്ള ഒരു ഘട്ടത്തില്‍ അവസാന ഓവര്‍ അവരെക്കൊണ്ട് ബോള്‍ ചെയ്യിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. തുടക്കത്തില്‍ ഒന്നോ, രണ്ടോ ഓവറുകള്‍ ബോള്‍ ചെയ്യിച്ചതിനുശേഷം മധ്യ ഓവറുകളില്‍ രണ്ടോവറുകള്‍ കൂടി നല്‍കുകയാണ് വേണ്ടത്. ഇതു ആ താരത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തുകയും ചെയ്യും. അര്‍ജുന് മുംബൈ ഇനിയും കൂടുതല്‍ അവസരങ്ങള്‍ നല്‍കണം- കനേരിയ പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ