രോഹിത് പരമ്പരയിൽ നേരിട്ടത് 70 പന്ത്, ബോളണ്ട് നാലാം ടെസ്റ്റിൽ കളിച്ചത് 101 പന്തുകൾ; ഇന്ത്യൻ നായകന് വമ്പൻ നാണക്കേടായി പുതിയ കണക്കുകൾ

ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ ഇതുവരെ അതിദയനീയ പ്രകടനമാണ് ഇതുവരെ നടത്തിയത്. 70 പന്തുകൾ മൂന്ന് ടെസ്റ്റുകളിലായി നേരിട്ട രോഹിത് ഇതുവരെ നേടിയത് 22 റൺസ്. ലോകത്തെ ഏതൊരു ബോളറുടെയും പേടിസ്വപ്നം ആയിരുന്ന ഒരു താരത്തിന്റെ അതിദയനീയ കണക്കുകളിൽ കടുത്ത വിരോധികൾക്ക് പോലും ഞെട്ടൽ ഉണ്ട്.

കഴിഞ്ഞ കുറച്ച് നാളുകളായി ടെസ്റ്റിൽ രോഹിത് ശർമ്മയ്ക്ക് അത്ര നല്ല സമയം അല്ല ഉണ്ടായിരുന്നത്. അവസാനം കളിച്ച 10 ഇന്നിങ്സിൽ നിന്ന് അർദ്ധ സെഞ്ച്വറി ഒരെണ്ണം പോലും നേടാൻ സാധിക്കാതിരുന്ന ഇന്ത്യൻ നായകന് ഇരട്ട അക്ക സ്കോർ പോലും ഈ കാലയളവിൽ നേടാൻ പറ്റുന്നില്ല എന്നതാണ് ഏറ്റവും വലിയ അപമാനം. ഈ പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച താരമായ ബുംറ ഇതുവരെ ഈ പരമ്പരയിൽ 28 വിക്കറ്റുകൾ നേടിയപ്പോൾ ആണ് ഒരു ബാറ്റർ എന്ന നിലയിൽ ഉള്ള രോഹിത്തിന്റെ കണക്കുകൾ അതിദയനീയം ആണെന്ന് മനസിലാകുന്നത്.

ഈ കണക്കുകൾ അടുത്തിടെ ചർച്ചയായതിന് പിന്നാലെ ഇന്ന് വന്ന മറ്റൊരു സ്റ്റാറ്റും രോഹിത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് ഇന്ന് ഓസ്‌ട്രേലിയയെ അവരുടെ രണ്ടാം ഇന്നിങ്സിൽ നാഥാൻ ലിയോണിനൊപ്പം കൂട്ടുകെട്ട് തീർത്ത സ്കോട്ട് ബോളണ്ട് അകെ നേടിയത് 10 റൺസ് ആണെങ്കിലും അദ്ദേഹം ഏകദേശം 70 പന്തുകൾ ക്രീസിൽ ഉറച്ചു നിന്ന താരം 50 റൺസ് കൂട്ടുകെട്ടിന്റെ ഭാഗവുമായി.

ഈ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളുമായി 101 പന്തുകളാണ് ബോളണ്ട് ആകെ നേരിട്ടത് എങ്കിൽ രോഹിത് ഈ പരമ്പരയിലെ മൂന്ന് ടെസ്റ്റുകളും കൂട്ടിച്ചേർത്ത് നേരിട്ടത് 70 പന്തുകളാണ്. എന്തായാലും ട്രോളുകളിൽ രോഹിത് നിറയുകയാണ്.