പോയിന്റ് പട്ടികയിൽ മുന്നിലേക്ക് എത്തിയിരിക്കുന്നതിനാൽ തന്നെ മുംബൈയുടെ ആരാധകർ ആവേശത്തിലാണ്. അടിവാരത്തെ സ്ത്രീ സാന്നിധ്യം എന്നൊക്കെ പറഞ്ഞ് കളിയാക്കിയവരുടെ മുന്നിൽ നെഞ്ചും വിരിച്ച് തകർപ്പൻ പ്രകടനമാണ് ടീം പുറത്തെടുത്ത്. സൂര്യകുമാറും ഇഷാനും ഫോമിൽ എത്തിയതും യുവതാരങ്ങൾ അവസരത്തിനൊത്ത് ഉയരുന്നതുമൊക്കെ ടീമിനും ആരാധകർക്കും സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ അവരെ വിഷമിപ്പിക്കുന്ന കാര്യം താരങ്ങളുടെ മോശം ഫോമാണ്.
അവസാന 5 മത്സരങ്ങളായി ആ ബാറ്റ് രണ്ടക്കം കനടന്നിട്ടില്ല. താരം ക്രീസിൽ വളരെയധികം സമ്മർദ്ദം അനുഭവിക്കുന്നു എന്നുള്ളത് വ്യക്തമാണ്. അദ്ദേഹം കൂടി ഫോമിൽ എത്തിയാൽ മുംബൈയെ പിടിച്ചാൽ കിട്ടില്ല എന്നുറപ്പാണ്. വളരെ നിർണായകമായ മത്സരങ്ങൾ വരാനിരിക്കെ താരത്തിന്റെ ബാറ്റ് ശബ്ധിച്ച് തുടങ്ങുന്ന ദിനങ്ങൾക്കായി കാത്തിരിക്കുകയാണ് അവർ ഇപ്പോൾ.
മത്സരശേഷം സഹതാരം ജേസൺ ബെഹ്‌റൻഡോർഫ് ഇങ്ങനെ പറഞ്ഞു, “രോഹിത് ശർമ്മ ഒരു ക്ലാസ് കളിക്കാരനാണ്, അവൻ വളരെ കഠിനമായി പരിശീലിക്കുന്നു, ഈ സീസണിൽ അവൻ അത്ര നല്ല ഫോമിൽ അല്ല . എന്നത് അദ്ദേഹത്തിന് ഫോമാകാൻ ഒന്നോ രണ്ടോ നല്ല ഷോട്ടുകൾ മതി.” അദ്ദേഹം അവസാനിപ്പിച്ചു.
എന്തായാലും മുംബൈ ആരാധകർ മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റിനെ സ്നേഹിക്കുന്ന എല്ലാവരും അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു.