ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം സ്‌കോറുകള്‍ക്കിടയിലും രോഹിത് ശര്‍മ്മയുടെ കാര്യത്തില്‍ വ്യത്യസ്തമായി ചിന്തിച്ച് ദിനേശ് കാര്‍ത്തിക്. രോഹിത് ഫോം ഔട്ടല്ലെന്നും തെറ്റായ ഷോട്ടുകള്‍ തിരഞ്ഞെടുക്കുന്നതാണ് താരത്തിന് തിരിച്ചടിയാകുന്നതെന്നും കാര്‍ത്തിക് അവകാശപ്പെട്ടു.
അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് ഒരു അര്‍ദ്ധ സെഞ്ച്വറി മാത്രമാണ് രോഹിത് നേടിയത്. ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിയുന്ന ന്യൂസിലന്‍ഡ് ബോളര്‍മാരെ നേരിടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
എന്നെ സംബന്ധിച്ചിടത്തോളം അവന്‍ ഫോം ഔട്ടല്ല. അവന്‍ കളിക്കുന്ന ഷോട്ടുകള്‍ കൊണ്ടാണ് ഞാനിത് പറയുന്നത്. നിങ്ങള്‍ ഫോമിലല്ലെങ്കില്‍, നിങ്ങള്‍ അത്തരം ഷോട്ട് തിരഞ്ഞെടുക്കില്ല.
രോഹിത് ഒരു ലോകോത്തര കളിക്കാരനാണ്, പക്ഷേ അദ്ദേഹത്തിന് സ്വന്തമായി ഷോട്ടുകള്‍ തിരഞ്ഞെടുക്കാം. പന്തും ബാറ്റും കൊണ്ട് പരുഷമായ പരമ്പരയാണ് ടീം ഇന്ത്യ നേടിയത്- കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
രോഹിത് ശര്‍മ്മയുടെ സാങ്കേതികതയില്‍ പ്രശ്നമുണ്ടെന്ന് അനില്‍ കുംബ്ലെ പരാമര്‍ശിച്ചു. ‘ലൈന്‍ പിടിച്ച് പന്തുകള്‍ കളിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. ടിം സൗത്തിയും മാറ്റ് ഹെന്റിയും അദ്ദേഹത്തിന്റെ പിഴവ് മുതലെടുത്തു. പന്തുകള്‍ ബാറ്റിലേക്ക് വരുമെന്ന് രോഹിത് കരുതുന്നു, പക്ഷേ അത് നടക്കുന്നില്ല’അദ്ദേഹം ജിയോസിനിമയില്‍ പറഞ്ഞു.