'രോഹിത് ഫോം ഔട്ടല്ല, പ്രശ്‌നം മറ്റൊന്ന്'; ചൂണ്ടിക്കാട്ടി ദിനേശ് കാര്‍ത്തിക്

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം സ്‌കോറുകള്‍ക്കിടയിലും രോഹിത് ശര്‍മ്മയുടെ കാര്യത്തില്‍ വ്യത്യസ്തമായി ചിന്തിച്ച് ദിനേശ് കാര്‍ത്തിക്. രോഹിത് ഫോം ഔട്ടല്ലെന്നും തെറ്റായ ഷോട്ടുകള്‍ തിരഞ്ഞെടുക്കുന്നതാണ് താരത്തിന് തിരിച്ചടിയാകുന്നതെന്നും കാര്‍ത്തിക് അവകാശപ്പെട്ടു.

അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് ഒരു അര്‍ദ്ധ സെഞ്ച്വറി മാത്രമാണ് രോഹിത് നേടിയത്. ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിയുന്ന ന്യൂസിലന്‍ഡ് ബോളര്‍മാരെ നേരിടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

എന്നെ സംബന്ധിച്ചിടത്തോളം അവന്‍ ഫോം ഔട്ടല്ല. അവന്‍ കളിക്കുന്ന ഷോട്ടുകള്‍ കൊണ്ടാണ് ഞാനിത് പറയുന്നത്. നിങ്ങള്‍ ഫോമിലല്ലെങ്കില്‍, നിങ്ങള്‍ അത്തരം ഷോട്ട് തിരഞ്ഞെടുക്കില്ല.

രോഹിത് ഒരു ലോകോത്തര കളിക്കാരനാണ്, പക്ഷേ അദ്ദേഹത്തിന് സ്വന്തമായി ഷോട്ടുകള്‍ തിരഞ്ഞെടുക്കാം. പന്തും ബാറ്റും കൊണ്ട് പരുഷമായ പരമ്പരയാണ് ടീം ഇന്ത്യ നേടിയത്- കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

രോഹിത് ശര്‍മ്മയുടെ സാങ്കേതികതയില്‍ പ്രശ്നമുണ്ടെന്ന് അനില്‍ കുംബ്ലെ പരാമര്‍ശിച്ചു. ‘ലൈന്‍ പിടിച്ച് പന്തുകള്‍ കളിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. ടിം സൗത്തിയും മാറ്റ് ഹെന്റിയും അദ്ദേഹത്തിന്റെ പിഴവ് മുതലെടുത്തു. പന്തുകള്‍ ബാറ്റിലേക്ക് വരുമെന്ന് രോഹിത് കരുതുന്നു, പക്ഷേ അത് നടക്കുന്നില്ല’അദ്ദേഹം ജിയോസിനിമയില്‍ പറഞ്ഞു.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി